പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ആറു മടങ്ങ് കൂടുതല്‍ ഡാറ്റയുമായി ബിഎസ്എന്‍എല്‍. ജൂലൈ ഒന്ന് മുതല്‍ ഈ സേവനം ലഭ്യമാകും. പ്ലാന്‍ 99ല്‍ ഉള്ള ആളുകള്‍ക്ക് 250എംബി അധികഡാറ്റ ലഭിക്കും. പ്ലാന്‍ 225 ല്‍ ഉള്ളവര്‍ക്ക് 200എംപി കിട്ടിക്കൊണ്ടിരുന്നത് ഇനി മുതല്‍ 1ജിബി ആവും. പ്ലാന്‍ 325ല്‍ ഉള്ളവര്‍ക്ക് 2ജിബിയും പ്ലാന്‍ 525ല്‍ ഉള്ളവര്‍ക്ക് 3ജിബി ഡാറ്റയും ലഭിക്കും. 

മുന്‍പ് ഇത് യഥാക്രമം 250 എംബി,500എംബി എന്നിങ്ങനെയായിരുന്നു. പ്ലാന്‍ 725ല്‍ ഉള്ള ആളുകള്‍ക്ക് 1ജിബിക്ക് യ്ക്ക് പകരം 5ജിബി ആണ് ലഭിക്കുക. പ്ലാന്‍ 799ല്‍ ഉള്ളവര്‍ക്ക് 3ജിബിയ്ക്ക് പകരം 10ജിബി ഡാറ്റ ലഭിക്കും. എന്ന് മാത്രമല്ല ഈ പ്ലാനില്‍ ഉള്ളവര്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ ചെയ്യാനും പറ്റും. പ്ലാന്‍ 525ല്‍ ഉള്ളവര്‍ക്ക് 450 രൂപയുടെ അധിക ടോക് ടൈം ലഭിക്കും.

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുകയാണ് ലക്ഷ്യമെന്നു ബി എസ് എന്‍എല്‍ ബോര്‍ഡ് ഡയറക്ടര്‍ ആര്‍കെ മിത്തല്‍ പറഞ്ഞു. ഈയടുത്ത ദിവസങ്ങളിലാണ് കമ്പനി 'ബിഎസ്എന്‍എല്‍ സിക്‌സര്‍' പ്ലാന്‍ അവതരിപ്പിച്ചത്. ഏതു നെറ്റ്വര്‍ക്കിലേയ്ക്കും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ ചെയ്യാനുള്ള സൌകര്യമാണ് ഇതിലൂടെ കമ്പനി നല്‍കുന്നത്. ഇതുകൂടാതെ 2GB ഡാറ്റയും ലഭിക്കും. അറുപതു ദിവസമാണ് കാലാവധി.