ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐ എസ് ആര്‍ ഒ അതിന്റെ ഏറ്റവും പുതിയ ദൗത്യം വിജയകരമായി പൂര്‍ത്തികരിച്ചിരിക്കുകയാണ്. അതിന് പിന്നാലെ അടുത്ത പദ്ധതിയും രൂപീകരിച്ചു കഴിഞ്ഞു. ഇന്ത്യയ്ക്കു വേണ്ട ഊര്‍ജം ചന്ദ്രനില്‍ നിന്ന് എത്തിക്കാനുള്ള വന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ഐഎസ്ആര്‍ഒ.

അടുത്ത 10 വര്‍ഷത്തോടെ പദ്ധതിയുടെ ആദ്യ രൂപരേഖ തയാറാകും. 2030 ഓടെ ഇന്ത്യ ഈ നേട്ടം കൈവരിക്കും എന്നാണു പ്രതീക്ഷ. ശാസ്ത്രജ്ഞന്‍ ശിവതാണു പിള്ളയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 

2030 ഓടെ ഹീലിയം-3 ഖനനം ചെയ്ത് എടുക്കാന്‍ കഴിയും എന്നാണു പ്രതീക്ഷ. അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ജനങ്ങള്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ ചന്ദ്രനില്‍ പോകുന്നതു പതിവ് കാഴ്ചയാകുമെന്നും പിള്ള പറയുന്നു. 

ഇതിനുപുറമേ രാജ്യസുരക്ഷയ്ക്കു വേണ്ട ജിസാറ്റ്-7 ഉപഗ്രഹം വിക്ഷേപിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് ഐഎസ്ആര്‍ ഒ. പൂര്‍ണ്ണമായും പ്രതിരോധ ആവശ്യത്തിനുള്ള ആദ്യ ഉപഗ്രഹമാകും ഇത്.