Asianet News MalayalamAsianet News Malayalam

ഓപ്പണ്‍ എഐയ്ക്ക് ചെക്ക്; പുത്തന്‍ എഐ ആപ്പുമായി ടിക്‌ടോക്കിന്‍റെ മാതൃ കമ്പനി

സോറയ്ക്ക് വെല്ലുവിളിയാവാന്‍ ജിമെങ് എന്ന ടെക്‌സ്‌റ്റ്-ടു-വീഡിയോ എഐ ടൂള്‍ അവതരിപ്പിച്ചിരിക്കുകയാണ് ബൈറ്റ്‌ഡാന്‍സ്

ByteDance unveils Jimeng AI text to video tool in China
Author
First Published Aug 8, 2024, 9:44 AM IST | Last Updated Aug 8, 2024, 9:47 AM IST

ഓപ്പണ്‍ എഐയ്ക്ക് ചെക്ക് വയ്ക്കാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂള്‍ പുറത്തിറക്കി ടിക്‌ടോക്കിന്‍റെ മാതൃ കമ്പനിയായ ബൈറ്റ്‌ഡാന്‍സ്. ഓപ്പണ്‍ എഐയുടെ ടെക്‌സ്‌റ്റ്-ടു-വീഡിയോ എഐ ടൂളായ സോറയോട് സാമ്യതയുള്ള Jimeng എന്ന ആപ്ലിക്കേഷനാണ് ചൈനയില്‍ ബൈറ്റ്‌ഡാന്‍സ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട്. 

സോറയ്ക്ക് വെല്ലുവിളിയാവാന്‍ 'ജിമെങ് എഐ' എന്ന് ടെക്‌സ്‌റ്റ്-ടു-വീഡിയോ എഐ ടൂള്‍ അവതരിപ്പിച്ചിരിക്കുകയാണ് ബൈറ്റ്‌ഡാന്‍സ്. ചൈനയില്‍ മാത്രമാണ് ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. എന്താണ് വീഡിയോയില്‍ വേണ്ടത് എന്ന ലളിതമായ ഭാഷയില്‍ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ ജിമെങ് ചിത്രവും വീഡിയോയും നിര്‍മിച്ചുനല്‍കും. ഇങ്ങനെ ലഭിക്കുന്ന ഫലം നിങ്ങളെ നിരാശപ്പെടുത്തിയാല്‍ വീണ്ടും നിര്‍ദേശങ്ങള്‍ നല്‍കി വീഡിയോ മെച്ചപ്പെടുത്താം. ജിമെങ് എഐ ഉപയോഗിച്ച് നിര്‍മിക്കുന്ന വീഡിയോയും ചിത്രങ്ങളും ലിങ്ക് ഉപയോഗിച്ചോ അല്ലെങ്കില്‍ സേവ് ചെയ്ത ശേഷമോ ഷെയര്‍ ചെയ്യാം. ചൈനയിലെ എഐ മാര്‍ക്കറ്റ് പിടിച്ചെടുക്കുക ലക്ഷ്യമിട്ടാണ് ബൈറ്റ്‌ഡാന്‍സ് പുതിയ എഐ ടൂള്‍ അവതരിപ്പിച്ചിരിക്കുന്നത്. ക്ലിങ് എഐ പോലുള്ള ടൂളുകള്‍ക്ക് ചൈനയില്‍ ഇതിനകം വലിയ പ്രചാരമുണ്ട്. ആഗോളവ്യാപകമായി ക്ലിങ് ഉപയോഗിക്കാനുമാകും. ഈ രീതിയില്‍ ജിമെങ് ആഗോളവ്യാപകമായി ഭാവിയില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. മാസം 800 ഇന്ത്യന്‍ രൂപയും വര്‍ഷം 7,710 രൂപയുമാണ് ജിമെങിന്‍റെ സേവനം ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ നല്‍കേണ്ടിവരിക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓപ്പണ്‍ എഐ സോറ പുറത്തിറക്കിയത്. എന്നാല്‍ സോറ ഇപ്പോഴും പൊതുജനങ്ങള്‍ക്ക് ലഭ്യമായിട്ടില്ല. ടെക്‌സ്‌റ്റ്-ടു-വീഡിയോ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മോഡലാണ് സോറ. ഉപയോക്താക്കളിൽ നിന്നുള്ള നിർദേശങ്ങൾക്ക് അനുസൃതമായി ഈ എഐ മോഡൽ ഹ്രസ്വ വീഡിയോ ക്ലിപ്പുകൾ തയ്യാറാക്കും. നിലവിലുള്ള ഹ്രസ്വ വീഡിയോകൾ വിപുലീകരിക്കാനും സോറയ്ക്ക് കഴിയും. 

Read more: 4ജിയില്‍ കത്തിക്കയറാന്‍ ബിഎസ്എന്‍എല്‍, ഇതിനകം 15,000 ടവറുകള്‍ പൂര്‍ത്തിയായി, ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios