ആപ്പിള്‍ ഡ്രൈവര്‍ ആവശ്യമില്ലാത്ത കാറുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ആപ്പിള്‍ മേധാവി ടിം കുക്ക് തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ബ്ലൂബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് ടെക് ഭീമന്‍റെ വെളിപ്പെടുത്തല്‍. ജൂണ്‍ 5 ന് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഓട്ടോണമസ് ഓട്ടോമൊബൈല്‍ രംഗത്തേക്ക് ആപ്പിള്‍ ഉടന്‍ കടന്നുവരും എന്നാണ് ടിംകുക്ക് പറയുന്നത്.

എങ്ങനെയിരിക്കും പ്രോഡക്ട് എന്നോ, പദ്ധതി എങ്ങനെയിരിക്കും എന്നോ ഇപ്പോള്‍ വ്യക്തമാക്കുവാന്‍ സാധിക്കില്ല. എന്നാല്‍ ‌ഞങ്ങള്‍ അത് ചെയ്തിരിക്കും. ഇത് ഒരു കേന്ദ്രീകൃതമായ സാങ്കേതികതയില്‍ അടിസ്ഥിതമായിരിക്കുമെന്നും ടിം കുക്ക് പുതിയ ടെക്നോളജിയെക്കുറിച്ച് സൂചന നല്‍കുന്നു. 

കഴിഞ്ഞ ഏപ്രിലില്‍ ആപ്പിള്‍ തങ്ങളുടെ ഓട്ടനോമസ് കാറിന്‍റെ കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചിരുന്നു. പ്രത്യേക ക്ഷണിതാക്കള്‍ക്ക് മുന്നിലായിരുന്നു ഈ അവതരണം.