കൊച്ചി: ഹാക്കിങ്ങും സൈബർ സുരക്ഷയും സംബന്ധിച്ച രാജ്യാന്തര സൈബർ സമ്മേളനം ഈ മാസം 25ന് കൊച്ചിയിൽ തുടങ്ങും. കേരള പോലീസ് ഐടി മിഷന്‍റെ സഹകരണത്തോടെയാണ് പന്ത്രണ്ടാമത് കൊക്കൂൺ സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി 1500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും.

സൈബര്‍ സുരക്ഷാ രംഗത്തെ വെല്ലുവിളികളെ കുറിച്ചുള്ള വിവിധ സെമിനാറുകളാണ് സമ്മേളനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ 10 മുതൽ 15 ശതമാനം വരെ ഒരോ വർഷവും വർധിച്ചുവരികയാണെന്ന് എഡിജിപി മനോജ് എബ്രഹാം കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.