ദില്ലി: കൂള്‍പാഡ് നോട്ട് 5 ഇന്ത്യയില്‍ അവതരിപ്പിച്ചു. 10,999 രൂപയാണ് ഫോണിന്‍റെ വില. ഒക്ടോബര്‍ 20 മുതല്‍ ഓപ്പണ്‍ സൈയിലിന് എത്തുന്ന ഫോണ്‍ ആമസോണ്‍ ഇന്ത്യ വഴിയായിരിക്കും ഓണ്‍ലൈനില്‍ ലഭിക്കുക. 4010 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്‍റെ പ്രധാന പ്രത്യേകതയായി കമ്പനി പറയുന്നത്. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 617 എസ്ഒസി പ്രോസസ്സറാണ് ഇതിനുള്ളത്. 4 ജിബിയാണ് റാം ശേഷി.

Add Asianetnews as a Preferred SourcegooglePreferred

5.5 ഇഞ്ചാണ് സ്ക്രീന്‍ വലിപ്പം. പ്രോസസ്സര്‍ ശേഷി 1.5 ജിഗാഹെര്‍ട്സാണ്. ആന്‍ഡ്രോയ്ഡ് 6.0 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. സ്ക്രീന്‍ റെസല്യൂഷന്‍ 1080x1920 പിക്സലാണ്. 32 ജിബിയാണ് ഇന്‍റേണല്‍ സ്റ്റോറേജ്. 13എംപിയാണ് പ്രധാനക്യാമറ. ഫിംഗര്‍പ്രിന്‍റ് സ്കാനറും ഈ ഫോണിനുണ്ട്.