പകർപ്പവകാശ ലംഘന പരാതിയിൽ കോൺഗ്രസിന്റെയും ഭാരത് ജോഡോയുടെയും ട്വിറ്റർ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ ബംഗ്ലൂരു സിവിൽ കോടതി നിർദ്ദേശം നൽകി.
ദില്ലി : കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിന്റെയും ഭാരത് ജോഡോയുടേയും ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെ കോടതി നടപടി. പകർപ്പവകാശ ലംഘന പരാതിയിൽ കോൺഗ്രസിന്റെയും ഭാരത് ജോഡോയുടെയും ട്വിറ്റർ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ ബംഗ്ലൂരു സിവിൽ കോടതി നിർദ്ദേശം നൽകി. കെജിഎഫ് സിനിമയിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന പരാതിയിലാണ് നടപടി. വീണ്ടും കേസ് പരിഗണിക്കുന്നതുവരെയാണ് വിലക്ക്.
Scroll to load tweet…
