ദില്ലി : ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍റര്‍നെറ്റ് ഓഫറുമായി സ്മാര്‍ട്ട് ഫോണ്‍. ഡേറ്റാവിന്‍ഡ് അവതരിപ്പിച്ച മോര്‍ ജി മാക്സ് 3ജി6 എന്ന മോഡലാണ് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് എന്ന ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ഫോണിന്റെ വിലയാകട്ടെ വെറും 5999 രൂപ മാത്രം. 6 ഇഞ്ച് ഡിസ്പ്ലേയില്‍ എത്തുന്ന ഫോണിന് 1.3 ജിഗാ ഹെര്‍ട്സ് ക്വാഡ്കോര്‍ പ്രോസസറാണ് കരുത്ത് പകരുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

1 ജിബി റാമും 8 ജിബി സ്റ്റോറേജുമാണ് നല്‍കുന്നത്. ഇത് 32 ജിബി വരെ ഉയര്‍ത്താം. 8 മെഗാ പിക്സല്‍ പിന്‍ ക്യാമറയും 2 മെഗാപിക്സല്‍ മുന്‍ ക്യാമറയും ഈ ഫോണിനുണ്ട്. റിലയന്‍സുമായി ചേര്‍ന്നാണ് ഈ ഓഫര്‍ ഡേറ്റാവിന്‍ഡ് നല്‍കുന്നത്. ഈ സ്മാര്‍ട്ട്ഫോണിലൂടെ മാത്രമേ ഇന്റര്‍നെറ്റ് ലഭിക്കുകയുള്ളു. 

പ്രതിമാസ ചാര്‍ജുകളോ ഡേറ്റാ പ്ലാനുകളോ ഇതിന് ഇല്ല. യുബി സര്‍ഫര്‍ ബ്രൗസറിലൂടെയാണ് ഇന്റര്‍നെറ്റ് ലഭിക്കുക. എന്നാല്‍ ഇതില്‍ ഓഡിയോ, വീഡിയോ സ്ട്രീമിംഗോ ലോക്കല്‍ ഡൗണ്‍ലോഡുകളോ നടത്താന്‍ കഴിയില്ല. അതിനായി പ്രത്യേകം ടോപ്പ് അപ്പ് പ്ലാനുകള്‍ വാങ്ങേണ്ടി വരും.