Asianet News MalayalamAsianet News Malayalam

"777888999 ഈ നമ്പറില്‍ നിന്നും കോള്‍ വന്നാല്‍ മരണം" - വാട്ട്സ്ആപ്പ് സന്ദേശത്തിന്‍റെ യാഥാര്‍ത്ഥ്യം

Death call from 777888999  hoax message creating panic
Author
First Published May 18, 2017, 8:43 AM IST

ഒമ്പതക്കമുള്ള ഒരു പ്രത്യേക ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വൈറലായി മാറുന്നു. ഈ നമ്പറില്‍ കോളോ സന്ദേശമോ വന്നാല്‍ ഫോണ്‍ എടുക്കരുതെന്നും എടുത്താല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിക്കാന്‍ വരെ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്റാണ് പ്രചരിക്കുന്നത്. 777888999 ആണ് നമ്പര്‍.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ് പോസ്റ്റുകളില്‍ കഴിഞ്ഞ കുറേ ദിവസങ്ങളിലായി പ്രചരിക്കുന്ന ഈ നമ്പറും കൂടെ മുന്നറിയിപ്പ് സന്ദേശവും പ്രചരിക്കുന്നുണ്ട്. 777888999 നമ്പറില്‍ നിന്ന് ഫോണ്‍ വന്നാല്‍ എടുക്കരുതെന്നും എടുത്താല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പാണ് കുറിപ്പിലുള്ളത്. ഇത്തരം ഫോണ്‍ കോള്‍ എടുത്താല്‍ അത് നിങ്ങളുടെ അവസാന കോള്‍ ആയിരിക്കുമെന്നും ചില സന്ദേശത്തില്‍ പറയുന്നു.

URGENT? pl don't attend any Call of mob no ...777888999....if u attend. Call your mobile will blast .....pl share to your friends ..., ; A lady will speak to the call receiver and tell that it's the last call for him. Please pass this message to others and don't neglect. Pass it to your friends and family. 

എന്നിങ്ങനെയാണ് സന്ദേശങ്ങള്‍. അ​തേസമയം 777888999 എന്നത് ഒമ്പതക്ക നമ്പറാണ്. ഇത്തരം നമ്പറുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2016 മുതല്‍ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പരക്കുന്നതാണ് ഈ വ്യാജ സന്ദേശം. ഇത് ഹോക്സ് കോളാണ് എന്ന പേരില്‍ ഗൂഗിളില്‍ തന്നെ അനേകം വാര്‍ത്തകള്‍ കാണുവാന്‍ സാധിക്കും. പിന്നെ റാംന്‍സം വൈറസ് ആക്രമണം കമ്പ്യൂട്ടര്‍ നെറ്റുവര്‍ക്കുകളില്‍ പരക്കുന്നു എന്ന ഭയം ജനങ്ങളില്‍ ഉടലെടുത്തിട്ടുണ്ട്. ഈ സന്ദര്‍ഭം മുതലെടുക്കാന്‍ ഏതോ കുബുദ്ധി പ്രചരിപ്പിക്കുന്നതാണ് ഇതെന്നാണ് സൈബര്‍ വിദഗ്ധരുടെ അവകാശവാദം.

Follow Us:
Download App:
  • android
  • ios