Asianet News MalayalamAsianet News Malayalam

അഡാറ് ഫേക്കുകള്‍; പോണ്‍ ഹബ്ബ് വലഞ്ഞു.!

deep fake video scam
Author
First Published Feb 12, 2018, 11:34 AM IST

ഹോളിവുഡ്: ടെക്ക് ലോകത്ത് വന്‍ വിവാദമായതായിരുന്നു അശ്ലീല വിഡിയോയില്‍ സിനിമാതാരങ്ങളുടെ മുഖം ചേര്‍ത്തുകൊണ്ടുള്ള വിഡിയോകള്‍ പ്രചരിച്ചത്. ഇതേതുടര്‍ന്നാണ്  ഡീപ്പ് ഫേക്ക് വിഡിയോകൾ നിയന്ത്രിക്കാൻ പ്രമുഖ പോണ്‍ വീഡിയോ സൈറ്റായ പോൺഹബ് തന്നെ തീരുമാനിച്ചത്. 
അനുമതിയില്ലാത്ത വിഡിയോകളുടേയും റിവെഞ്ച് പോണ്‍ വിഡിയോകളുടേയും പരിധിയില്‍ വരുന്നവയാണ് ഇത്തരം ഡീപ് ഫേക്ക് വിഡിയോകളെന്ന് പോണ്‍ ഹബ് വക്താവ് വ്യക്തമാക്കി. 

പ്രതിദിനം 7.5 കോടി ഹിറ്റുകളുള്ള വെബ്സൈറ്റാണ് പോണ്‍ ഹബ്. വിവരം ലഭിക്കുന്ന മുറയ്ക്ക് ഇത്തരം വിഡിയോകള്‍ നീക്കം ചെയ്യുമെന്നാണ് പോണ്‍ ഹബ് അറിയിച്ചിരിക്കുന്നത്.  കൃത്രിമ ബുദ്ധിയുടെ സഹായത്തില്‍ അശ്ലീല വിഡിയോകളിലെ വ്യക്തികളുടെ മുഖത്തിനു പകരം സെലിബ്രിറ്റികളുടെ മുഖം വെച്ചുപിടിപ്പിക്കുകയാണ് ഡീപ്പ് ഫേക് വിഡിയോകളില്‍ ചെയ്യുന്നത്. 

ഗൂഗിളില്‍ തിരഞ്ഞാല്‍ തന്നെ ലഭിക്കുന്ന വിവിധ മുഖഭാവങ്ങളുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ ഡീപ്പ് ഫേക് വിഡിയോകള്‍ നിര്‍മിക്കുന്നത്. ഹോളിവുഡ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റേയും ഹാരി രാജകുമാരന്‍റെ കാമുകി മേഗന്‍ മര്‍ക്കലിന്റേയും ഇത്തരം ഡീപ്പ് ഫേക്ക് വിഡിയോകള്‍ പ്രചരിച്ചിരുന്നു. ചില ഇന്ത്യന്‍ താരങ്ങളുടെയും വ്യാജ വീഡിയോ ഇത്തരത്തില്‍ പ്രചരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇത്തരം വിഡിയോകള്‍ കൂടുതലായി പടച്ച് വിടുന്നത് സോഷ്യല്‍മീഡിയ സൈറ്റായ റെഡ്ഡിറ്റിനുണ്ട്. ഫെബ്രുവരി ഏഴ് മുതല്‍ നടപ്പില്‍ വരുത്തിയ പോളിസി പരിഷ്‌കാരത്തിലാണ് ഇക്കാര്യം റെഡ്ഡിറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം വിഡിയോകള്‍ പോസ്റ്റു ചെയ്യുന്നവരെ നിരോധിക്കുമെന്നാണ് റെഡ്ഡിറ്റ് അറിയിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios