പിക്ക് അപ്പ് വാനില്‍ കെട്ടിയിട്ട് ഞെങ്ങിഞെരുങ്ങിയ നിലയില്‍ യാത്ര ചെയ്യുന്ന ദിനോസറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എന്നാല്‍ ഇത് യഥാര്‍ത്ഥ ദിനോസര്‍ ഒന്നുമല്ല പ്രതിമയാണ് എന്നാണ് റിപ്പോര്‍ട്ട്. സംഭവം എന്തായാലും പിക്ക് അപ്പ് വാനില്‍ കെട്ടിയിട്ട് കൊണ്ട് പോകുന്ന ദിനോസറിന്‍റെ വീഡിയോ വന്‍ ഹിറ്റായിരിക്കുന്നു. പ്രശസ്ത കോമിക് താരമായ കാര്‍ലോസ് പെരെസ് ഫേസ്ബുക്കില്‍ ഇട്ട വീഡിയോ 24 മണിക്കൂറിനകം 40 ലക്ഷം പേരാണ് കണ്ടത്.