എല്ലാവർക്കും സംഗീതം സൃഷ്ടിക്കാനുള്ള കഴിവ് ഇല്ല. ഇവിടെയാണ് സുനോ എഐ സഹായിക്കുന്നത്. 

സംഗീതം സൃഷ്ടിക്കാനുള്ള മനുഷ്യന്‍റെ കഴിവിന് എതിരാളിയാകാനുള്ള ശ്രമവുമായി എഐ. 'സുനോ എഐ' എന്നറിയപ്പെടുന്ന ഈ സംവിധാനത്തിലൂടെ നിങ്ങളുടെ വരികൾക്ക് ഈണം നല്‍കാം. മനുഷ്യ സർഗാത്മകതയെ പിന്തുണയ്ക്കാൻ ഇത് സഹായിക്കും എന്നാണ് വിലയിരുത്തലുകള്‍. 

ഒരു മൂളിപ്പാട്ടെങ്കിലും പാടാത്തവർ ആരും കാണില്ല. എന്നാൽ എല്ലാവർക്കും സംഗീതം സൃഷ്ടിക്കാനുള്ള കഴിവ് ഇല്ല. ഇവിടെയാണ് സുനോ എഐ സഹായിക്കുന്നത്. നിങ്ങളുടെ ആശയങ്ങൾ യാഥാർത്ഥ്യമാക്കാൻ ഈ എഐ സംവിധാനം നിങ്ങളെ സഹായിക്കും. സുനോ എഐ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. ഇതിൽ നിങ്ങളുടെ വരികൾ ടൈപ്പ് ചെയ്യുക. തുടർന്ന് ഏത് തരത്തിലുള്ള സംഗീതം നിങ്ങൾ ആഗ്രഹിക്കുന്നു എന്നത് തിരഞ്ഞെടുക്കുക. ഇതനുസരിച്ച് സുനോ എഐ അനുയോജ്യമായ ഒരു ഈണം സൃഷ്ടിക്കും. പോപ്പ്, റോക്ക്, ക്ലാസിക്ക്- നിങ്ങളുടെ ഇഷ്ടത്തിന് അനുയോജ്യമായ ഏത് ശൈലിയിലും സംഗീതം സൃഷ്ടിക്കാൻ സുനോ എഐക്ക് കഴിയും.

പുതിയ സാങ്കേതികവിദ്യകൾ എന്നും വെല്ലുവിളികൾ ഉയർത്താറുണ്ട്. സുനോ എഐ സംഗീതജ്ഞർക്ക് ഒരു ഭീഷണിയാണോ എന്ന് ചോദിക്കുന്നവര്‍ നിരവധിയാണ്. എന്നാൽ സുനോ എഐ ഒരു ഉപകരണമാണെന്നത് ഓർക്കുക. ഏത് ഉപകരണത്തെയും പോലെ, അത് നല്ലതിനോ ചീത്തയ്‌ക്കോ വേണ്ടി ഉപയോഗിക്കാം. സംഗീതജ്ഞർക്ക് അവരുടെ സർഗ്ഗാത്മകത വികസിപ്പിക്കാനും പുതിയ സംഗീതം സൃഷ്ടിക്കാനും സുനോ എഐ ഉപയോഗിക്കാം. അതിന്‍റെ തുടക്കഘട്ടത്തിലാണ് സുനോ എഐ ഇപ്പോൾ. ഭാവിയിൽ സംഗീത ലോകത്ത് മാറ്റങ്ങൾ വരുത്താൻ ഇതിനായേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

Read more: ജോര്‍ജ് കുര്‍ട്‌സ് മുമ്പും ആഗോള 'ഐടി വില്ലന്‍'; 2010ല്‍ മക്കഫീയുടെ പണി പാളിയപ്പോഴും തലപ്പത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം