വാഷിങ്‌ടണ്‍: ഒരു ലോകാവസാന പ്രവചനം കൂടി ചീറ്റിപ്പോയി. ഇന്നലെ ലോകം അവസാനിക്കുമെന്നായിരുന്നു ബൈബിള്‍ വചനംകൂടി ആര്‍മഗഡ്ഡന്‍ ന്യൂസ് ലോകാവസാനം പ്രവചിച്ചത്‌. യൂടൂബിലും ഇതു സംബന്ധിച്ച വാദങ്ങള്‍ സജീവമായിരുന്നു. 

ഇന്നലെ ലോകമെമ്പാടും ഭൂകമ്പം ഉണ്ടാകുമെന്നും ഇതേ തുടര്‍ന്നു കരിമേഘങ്ങള്‍ ആകാശത്തുനിറയുമെന്നുമായിരുന്നു പ്രവചനം. ഭൂമിയുടെ കാന്തിക മണ്ഡലം മാറുന്നതും ഭൂകമ്പങ്ങള്‍ക്കു കാരണമാകുമെന്നും "പ്രവാചകര്‍" അവകാശപ്പെട്ടു. 50 ലക്ഷം പേരാണ്‌ യൂടൂബിലൂടെ വീഡിയോ കണ്ടത്‌. 

നാസയടക്കമുള്ള ഏജന്‍സികള്‍ ആദ്യംതന്നെ ഇവരുടെ വാദങ്ങള്‍ തള്ളിയിരുന്നു. എന്നാല്‍ ബൈബിളിലെ യെശയ്യയുടെ പുസ്‌തകം അടിസ്‌ഥാനമാക്കി വീണ്ടും വീഡിയോകള്‍ അവതരിപ്പിക്കപ്പെട്ടു.