Asianet News MalayalamAsianet News Malayalam

ഡിസ്പോസിബിള്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍ ദുബൈയില്‍ നിരോധിച്ചു

Dubai issues ban on disposable mobile chargers
Author
First Published May 18, 2017, 7:56 AM IST

ദുബായ് : ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍ ദുബൈയില്‍ നിരോധിച്ചു. ദുബൈ നഗരസഭ ഡയറക്ടര്‍ ജനറലാണ് നിരോധന ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇത്തരം ചാര്‍ജറുകളുടെ ഉപയോഗം പരിസ്ഥിതിക്ക് ദോഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭയുടെ നടപടി. ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും നഗരസഭ അറിയിച്ചു.

ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന മൊബൈല്‍ ചാര്‍ജറുകള്‍ നിരോധിച്ച് ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്തയാണ് ഉത്തരവിറക്കിയത്. ഒരിക്കല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് വലിച്ചെറിയുന്ന ഇത്തരം ചാര്‍ജറുകളുടെ ഉപയോഗം ഇലക്‌ട്രോണിക് മാലിന്യം വര്‍ധിക്കാനും അതുവഴി പരിസ്ഥിതിക്ക് ദോഷമാകാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ആയുസില്ലാത്ത ഇത്തരം ചാര്‍ജറുകള്‍ ഉപഭോക്താക്കള്‍ക്കും ലാഭകരമല്ലെന്ന് നഗരസഭ ആരോഗ്യവിഭാഗം ഡയറക്ടര്‍ എഞ്ചിനീയറ് റെദ സല്‍മാന്‍ പറഞ്ഞു. 

സാമ്പത്തികമായും പാരിസ്ഥിതികമായും ബാധ്യതയാണ്. ഒരിക്കല്‍ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്നതും റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയാത്തതുമായ മൊബൈല്‍ ചാര്‍ജറുകള്‍ വില്‍ക്കരുതെന്നും, ഇറക്കുമതി ചെയ്തവ അതത് രാജ്യത്തേക്ക് തിരിച്ചയക്കണമെന്നും മുനിസിപ്പാലിറ്റി സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Follow Us:
Download App:
  • android
  • ios