കഴിഞ്ഞ ദിവസങ്ങളില്‍ ലോക മാധ്യമങ്ങളില്‍ എല്ലാം തുര്‍ക്കി പട്ടാള അട്ടിമറിയായിരുന്നു പ്രധാന വാര്‍ത്ത. ജനങ്ങളെ അണിനിരത്തിയാണ് സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ അട്ടിമറി ശ്രമം തുര്‍ക്കി പ്രസിഡന്‍റ് എര്‍ദുഗാന്‍ മറികടന്നത്. ഇതിന് എര്‍ദുഗാനിനെ സഹായിച്ചത് ഐഫോണും,

തന്ത്രപരമായ ഇടപെടലിന് പ്രസിഡന്‍റിനെ സഹായിച്ചത് സോഷ്യൽമീഡിയയും ആപ്പിളിന്‍റെ ഐഫോണും. ഐഫോണിലെ ജനപ്രിയ വിഡിയോ ചാറ്റ് ആപ് വഴി ഫേസ്ബുക്കിലൂടെ അടിയന്തരമായി രാജ്യത്തോട് സംസാരിക്കാൻ അദ്ദേഹത്തിനു സാധിച്ചു. 

എല്ലാ വഴികളും അടഞ്ഞപ്പോൾ ഐഫോണിന്‍റെ സേവനം തേടുകയായിരുന്നു. തുടർന്ന് ഫേസ്ബുക്കിലൂടെ വീഡിയോ സ്ട്രീം ചെയ്തു. ഇതോടെ സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കിയ ജനം തെരിവിലിറങ്ങി. അട്ടിമറി സൈന്യത്തെ കീഴടക്കി വിജയം നേടി.

ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത വിഡിയോ മുൻനിര ചാനലുകളെല്ലാം ഏറ്റെടുത്തതോടെ ജനം ഇളകിമറിഞ്ഞു. ഇതൊക്കെ നാം മറികടക്കും. തെരുവിലിറങ്ങി അവര്‍ക്ക് മറുപടി കൊടുക്കൂ. അങ്കാറ സ്‌ക്വയറിലേക്ക് ഞാന്‍ വരുകയാണ് എന്ന അടക്കമുള്ള എര്‍ദുഗാന്‍റെ വീഡിയോകള്‍ ആയിരങ്ങളാണ് ഷെയര്‍ ചെയ്തത്.