യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാർസ് എക്സ്‍പ്രസ് ഓർബിറ്റർ പകർത്തിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്

ബ്രസല്‍സ്: ചൊവ്വയില്‍ വെള്ളമുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം. ചൊവ്വയുടെ ഉപരിതലത്തില്‍ ഐസുകളാൽ മൂടിപ്പുതച്ച് കിടക്കുന്ന വൻ കുഴിയുടെ ചിത്രം യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പുറത്തുവിട്ടു. നാസയുടെ പേടകങ്ങൾ പകർത്തിയ നിരവധി ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇതുപോലൊരു ചിത്രം ആദ്യമായാണ് ഭൂമിയിലേക്ക് എത്തുന്നത്.

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാർസ് എക്സ്‍പ്രസ് ഓർബിറ്റർ പകർത്തിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

Scroll to load tweet…

ചൊവ്വയുടെ ഉത്തര ധ്രുവത്തിൽ 82 കിലോമീറ്റർ വ്യാപ്തിയുള്ള കോറോലെവ് ഗര്‍ത്തത്തിലാണ് മഞ്ഞു കണ്ടെത്തിയിരിക്കുന്നത്. മഞ്ഞു നിറഞ്ഞുകിടക്കുന്ന വലിയ തടാകം പോലെയും തോന്നിക്കുന്നതാണ് ചിത്രം.

ഏകദേശം 200 കിലോമീറ്റർ ആഴത്തിൽ വരെ മഞ്ഞുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ ഗർത്തത്തിൽ ആകെ 2200 ക്യുബിക് കിലോമീറ്റർ മഞ്ഞുണ്ടെന്നും ഗവേഷകർ പറയുന്നു. 

2003 ലാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാർസ് എക്സ്പ്രസ് ഓർബിറ്റർ ചൊവ്വയെ പഠിക്കാൻ യാത്രതിരിച്ചത്. 15 വർഷം പൂർത്തിയാകാൻ ഇരിക്കെയാണ് ലോകം കാത്തിരുന്ന ചിത്രം.