നമ്മള്‍ വയസാകുമ്പോള്‍ എങ്ങനെയിരിക്കും, അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. നിങ്ങളുടെ വയസ് കുറച്ചും കൂട്ടിയും മുഖത്തിന്‍റെ ഷേപ്പ് ഒന്ന് നോക്കിയാലോ. അതിന് അവസരം ഒരുക്കുകയാണ് ഫേസ് ആപ്പ്. മലയാളത്തിലെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഫേസ് ആപ്പ് തരംഗമാണ് ഇപ്പോള്‍. ആര്‍ട്ടിഫിഷന്‍ ഇന്‍റലിജന്‍സ് വച്ച് പ്രവര്‍ത്തിക്കുന്ന ആപ്പാണ് ഇത്. ചിരിക്കാത്ത മുഖത്തെ ചിരിപ്പിക്കുന്ന രീതിയിലാക്കാം. ചെറുപ്പമോ വയസുള്ളതോ ആക്കാം. എന്തിന് ആണിനെ പെണ്ണാക്കാം. എന്തും സാധിക്കും ഫേസ് ആപ്പില്‍.

വയര്‍ലെസ് ലാബാണ് ആപ്പിന് പിന്നില്‍ ഇതിനകം 1 മില്ല്യണ്‍ മുതല്‍ 5 മില്ല്യണ്‍വരെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു കഴിഞ്ഞു എന്നാണ് പ്ലേ സ്റ്റോര്‍ വിവരങ്ങള്‍ പറയുന്നത്. 4.5 ന് ആടുത്താണ് ആപ്പ് റേറ്റിംഗ്. മൊബൈലില്‍ മാത്രമാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുക. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകള്‍ ലഭിക്കും.

കേരളത്തില്‍ ഇപ്പോള്‍ ട്രോള്‍ ഗ്രൂപ്പുകളുടെ ഇഷ്ട ടൂളായി ഇത് മാറിയിട്ടുണ്ട്. മമ്മൂട്ടിയെയും ദുല്‍ഖറിനെയും വച്ച് ഉണ്ടാക്കിയ ഈ ട്രോള്‍ ഒന്ന് ശ്രദ്ധിക്കൂ

ഫോട്ടോ കടപ്പാട്- ട്രോള്‍ റിപ്പബ്ലിക്ക്


ഇത്തരത്തില്‍ വളരെ രസകരമായ കാഴ്ചകളാണ് ഫേസ് ആപ്പ് സോഷ്യല്‍ മീഡിയയില്‍ തീര്‍ക്കുന്നത്.