ഫേസ്ബുക്കിലാകെ പൂക്കാലമാണിപ്പോള്‍. ഫേസ്ബുക്ക് അവതരിപ്പിച്ച പുതിയ റിയാക്ഷന്‍ ട്രെന്റാവുകയാണ്. മാതൃദിനത്തോടനുബന്ധിച്ച് ഫേസ്ബുക്ക് അവതരിപ്പിച്ച ഗ്രേറ്റ്ഫുള്‍ റിയാക്ഷനാണ് പുതിയ ട്രെന്റായിരിക്കുന്നത്. 

എല്ലാവരുടെയും വാളില്‍ ഡിജിറ്റല്‍ പൂക്കള്‍ വിരിഞ്ഞിരിക്കുകയാണ്. അമ്മമാര്‍ക്കുള്ള നന്ദി പ്രകാശനമായാണ് പര്‍പ്പിള്‍ നിറത്തിലുള്ള പൂക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്. നന്ദിപ്രകടനത്തിനുള്ള റിയാക്ഷനായി എല്ലാവരും ഏറ്റെടുത്തതോടെ പൂക്കള്‍ തരംഗമായിരിക്കുകയാണ്.