Asianet News MalayalamAsianet News Malayalam

യൂട്യൂബിന് വെല്ലുവിളിയായി ഫേസ്ബുക്ക് വാച്ച്

Facebook finally launches its video streaming platform
Author
First Published Aug 10, 2017, 6:15 PM IST

ബുധനാഴ്ച പ്രത്യക്ഷപ്പെട്ട ബ്ലോഗിലാണ് ഫേസ്ബുക്ക് വീഡിയോ സ്ട്രീമിംഗ് നെറ്റ് വര്‍ക്കിംഗായ വാച്ചിനെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ടിവി ഷോകള്‍ പോലെയുള്ള പരിപാടികള്‍ ഫേസ്ബുക്ക് ആരംഭിക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് വാച്ച് അവതരിപ്പിച്ചു കൊണ്ട് ഫേസ്ബുക്കിന്റെ അറിയിപ്പ് വരുന്നത്. യൂട്യൂബില്‍ ലഭ്യമാകുന്ന അതേ സേവനങ്ങളാണ് വാച്ചിലും ലഭിക്കുന്നത്.

ഈ പ്ലാറ്റ്‌ഫോമില്‍ സ്വന്തമായി വാച്ച്‌ലിസ്റ്റുകള്‍ തയ്യാറാക്കാനും പ്രിയപ്പെട്ട താരങ്ങളുടെയും പബ്ലിഷര്‍മാരുടെയും വീഡിയോകള്‍ ഫോളോ ചെയ്യാനും ഇതിലൂടെ സാധിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ച് ആളുകള്‍ക്ക് ഇത് ഉപയോഗിക്കാനുള്ള സൗകര്യം ഫേസ്ബുക്ക് നല്‍കിയിട്ടുണ്ട്. 

അമേരിക്കയിലെ ചുരുക്കം ചില വീഡിയോ നിര്‍മാതാക്കള്‍ക്കുമാണ് ഇത് ഇപ്പോള്‍ ഉപയോഗത്തിന് നല്‍കിയിരിക്കുന്നത്. മറ്റുള്ളവര്‍ക്കായി എന്നത്തേക്ക് സേവനം ലഭ്യമാക്കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. സ്വന്തമായി വീഡിയോകള്‍ നിര്‍മിക്കുന്നവര്‍ക്ക് 55 % റവന്യൂ ഷെയര്‍ ആണ് ഫേസ്ബുക്കിന്റെ വാഗ്ദാനം. 

വാച്ച് എത്തുന്നതോടെ ഗൂഗിളിന്റെ സോഷ്യല്‍ മീഡിയയിലെ ഏറ്റവും ജനപ്രിയ വീഡിയോ സ്ട്രീമിംഗ് സൈറ്റായ യൂട്യൂബിന് വെല്ലുവിളി ആകുകയാണ്.

Follow Us:
Download App:
  • android
  • ios