ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് രണ്ടാമതും പെണ്‍കുഞ്ഞ്. മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് രണ്ടാമത്തെ കുഞ്ഞിന്‍റെ കാര്യം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. താനും ഭാര്യ പ്രിസീലയും ഒരു പെണ്‍കുഞ്ഞിനെ പ്രതീക്ഷിക്കുന്നു എന്നാണ് മാര്‍ക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 

ഒരു വയസുള്ള മാക്സിമയാണ് മാര്‍ക്ക്-പ്രിസീല ദമ്പതികളുടെ ആദ്യ കുഞ്ഞ്. മാക്സിന് ഒരു കൂട്ട് വേണം എന്ന കാര്യം തന്‍റെയും ഭാര്യയുടെ ചെറുപ്പകാലത്തെ ചിത്രങ്ങളോട് കൂടി മാര്‍ക്ക് തന്‍റെ ഫേസ്ബുക്കില്‍ പറയുന്നുണ്ട്.