ഫേസ്ബുക്കിന്‍റെ മെസേജിംഗ് ആപ്പായ മെസഞ്ചര്‍ നവീകരിക്കുന്ന ദൗത്യത്തിലേക്ക് ഫേസ്ബുക്ക് ഇന്ത്യന്‍ ടെക്കിയെ നിയമിക്കുന്നു. സ്നാപ്ഡീല്‍ മുന്‍ പ്രോഡക്ട് ഓഫീസര്‍ ആനന്ദ് ചന്ദ്രശേഖരനാണ് ഫേസ്ബുക്കില്‍ ചേരുന്നത്. ആനന്ദ് തന്നെയാണ് ദേശീയ മാധ്യമങ്ങളോട് ഇത് വിശദമാക്കിയത്. എന്നാല്‍ ഫേസ്ബുക്ക് പുതിയ നിയമനത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2011 മുതല്‍ 2014 വരെ യാഹൂവില്‍ മൊബൈല്‍ ആന്‍റ് സെര്‍ച്ച് വിഭാഗത്തില്‍ സേവനം നല്‍കിയ ആനന്ദ്, 2014 മുതല്‍ സ്നാപ്ഡീല്‍ ഏയര്‍ടെല്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. ഏയര്‍ടെല്ലുമായി 13 മാസം സഹകരിച്ച ആനന്ദ് അവരുടെ ഇ-പേയമന്‍റ് സിസ്റ്റവും മൊബൈല്‍ ആപ്പും പരിഷ്കരിച്ചിരുന്നു.