ദില്ലി: ഫേസ്ബുക്കിലെ പുതിയ പിശക് ലോകത്തിലെ പല ഭാഗത്തെയും ഫേസ്ബുക്ക് പ്രവര്‍ത്തകര്‍ക്ക് തലവേദനായകുന്നു. ഈ പിശക് മൂലം ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനുവരെ പണികിട്ടാം എന്നാണ് റിപ്പോര്‍ട്ട്. 

ഇപ്പോള്‍ തന്നെ  ഒണ്‍ ദിസ് ഡേ, ഇയര്‍ റിവ്യൂ തുടങ്ങിയ പഴയ പോസ്റ്റുകള്‍ ഓര്‍ത്തെടുക്കാനുള്ള വഴികള്‍ ഫേസ്ബുക്കിലുണ്ട്. എന്നാല്‍ ഇത് മറ്റൊരാള്‍ കാണണമെങ്കില്‍ നാം ആ പോസ്റ്റ് ഷെയര്‍ ചെയ്യണം. പക്ഷെ പുതിയ പ്രശ്നം ഇതല്ല, ഫേസ്ബുക്കില്‍ നിങ്ങള്‍ ഇട്ട പഴയ പോസ്റ്റുകള്‍ വീണ്ടും നിങ്ങളുടെ സമ്മതമില്ലാതെ റീപോസ്റ്റ് ആകും.

@Username_Sarah എന്ന ട്വിറ്റര്‍ ഉപയോക്താവ് ആണ് ആദ്യമായി ഈ പ്രശ്നം സൈബര്‍ ലോകത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തിയത്. ഫേസ്ബുക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന ഇവരുടെ ഏതാണ്ട് 30 ഒളം പഴയപോസ്റ്റുകള്‍ വീണ്ടും ഇവരുടെ ഫേസ്ബുക്ക് വാളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ അക്കൗണ്ട് ഡീആക്ടീവേറ്റ് ചെയ്തു. 

ഗിസ്മോഡിന്‍റെ കണക്ക് പ്രകാരം ഈ പ്രശ്നം 3 മില്ല്യണില്‍ ഏറെ ഫേസ്ബുക്ക് ഉപയോക്താക്കളെ ബാധിച്ചേക്കാം. അതേ സമയം ഫേസ്ബുക്ക് സ്ഥാപകന്‍റെ മരണം പോലും രേഖപ്പെടുത്തിയ സാങ്കേതി തകരാറിന് ശേഷം ഫേസ്ബുക്കിന് കിട്ടിയ വലിയ പ്രശ്നമാണ് ഇതെന്നാണ് ടെക് ലോകം പറയുന്നത്.