ഫേസ്ബുക്കിന്റെ ആശയവിനിമയ ആപ്ലിക്കേഷനായ മെസഞ്ചര്‍ മുഖംമിനുക്കി. സുഹൃത്തുക്കളുടെ ജന്മദിനം രേഖപ്പെടുത്തുന്ന മാറ്റമാണിത് ഇതില്‍ ശ്രദ്ധേയം. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ ചാറ്റുകള്‍ മുന്‍ഗണനാ ക്രമത്തില്‍ കാണാനാകുന്ന ഫേവറിറ്റ് സെക്ഷനാണ് മറ്റൊരു പ്രത്യേകത. ചാറ്റ് വിന്‍ഡോ കൂടാതെ ഒരു ഹോം ടാബ് ഉണ്ടാകും. ഈ ഹോം ടാബിലാണ് സുഹൃത്തുക്കളുടെ ജന്മദിനം സംബന്ധിച്ച നോട്ടിഫിക്കേഷനും, ഫേവറിറ്റ് സെക്ഷനുമൊക്കെ ഹോം ടാബിലാകും ഉണ്ടാകുക. സുഹൃത്തുക്കള്‍ക്ക് മറക്കാതെ ജന്മദിനാശംസ നേരാനാകുമെന്നതാണ് ഇതുകൊണ്ടുള്ള ഒരു ഗുണം. ഇതുകൂടാതെ ആക്ടീവ് നൗ എന്നൊരു വിഭാഗം കൂടിയുണ്ടാകും. തല്‍സമയം ഓണ്‍ലൈനിലുള്ള സുഹൃത്തുക്കളെയാകും ഇവിടെ കാണാനാകുക. കാലോചിതമായ പരിഷ്ക്കാരങ്ങളുടെ ഭാഗമായാണ് ഫേസ്ബുക്ക് മെസഞ്ചറിലെ പുതിയ മാറ്റങ്ങള്‍. ഫേസ്ബുക്ക് ബ്ലോഗിലൂടെയാണ് പുതിയ മാറ്റങ്ങളെക്കുറിച്ച് വിശദമാക്കിയിട്ടുള്ളത്. പുതിയ മാറ്റങ്ങള്‍ വിശദീകരിക്കുന്ന വീഡിയോയും ഫേസ്ബുക്ക് ബ്ലോഗ് പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ അടുത്തിടെ ഫേസ്ബുക്ക് മെസഞ്ചറില്‍ യൂറോ 2016 ഫുട്ബോള്‍ സംബന്ധിച്ച ഒരു ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെസഞ്ചര്‍ ആപ്പ് അപ്ഗ്രേഡ് ചെയ്താല്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് എസ് എം എസ് സ്വീകരിക്കാവുന്ന സൗകര്യവും ആപ്പില്‍ ഉണ്ടാകും.
ഫേസ്ബുക്ക് മെസഞ്ചറില്‍ പുതിയ ചില മാറ്റങ്ങള്‍
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam
Latest Videos
