അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ആഴ്​ചകൾ കഴിഞ്ഞാൽ ഫേസ്ബുക്കി​ൻ്റെ മുഖം തന്നെ ഒന്നുമാറും. ഫേസ്ബുക്ക് ഇനി കൂടുതൽ രസകരവും സംവാദപരവുമാകും. പുതിയ മാറ്റങ്ങള്‍ ഉടന്‍തന്നെ ഉണ്ടാകുമെന്ന്​ ഫേസ്ബുക്ക് ഡിസൈൻ മാനേജർ ഷാലി ന്യുയൻ, ഡിസൈൻ ഡയറക്​ടർ റിയാൻ​ ഫ്രെയ്​റ്റാസും​ അറിയിച്ചു​.

ഒാരോ അപ്ഡേഷനും നേരത്തേ സങ്കീര്‍ണമായിരുന്നു. എന്നാല്‍ പുതിയ മാറ്റങ്ങള്‍ ​ പെട്ടെന്ന്​ വായിക്കാനും കാര്യങ്ങൾ ഗ്രഹിക്കാനും അടുത്തതിലേക്ക്​ മാറാനും സഹായിക്കുന്ന രീതിയിൽ​ ആകുമെന്നാണ് ഇരുവരും ബ്ലോഗ് പോസ്​റ്റിൽ പറയുന്നത്​. 

സുഹൃത്തുക്കളിൽ ആരുടെ കമൻ്റുകൾക്കാണ്​ നേരിട്ട്​ മറുപടി പറയേണ്ട​തെന്ന്​ കണ്ടെത്താൻ പുതിയ മാറ്റം കൂടുതൽ സഹായിക്കും. അടുത്തഘട്ടത്തിൽ വിവരങ്ങൾ ചേർക്കുന്നത്​ നവീകരിച്ച്​ പുതിയ മുഖവും അനുഭൂതിയും പകരാനാണ്​ ലക്ഷ്യം. കളർ കോൺട്രാസ്​റ്റ്​ വർദ്ധിപ്പിച്ചും ​അക്ഷരങ്ങളുടെ ഫോണ്ടിൽ മാറ്റം വരുത്തിയും ​ ഐക്കണുകൾ വലുപ്പം കൂട്ടിയും, കമൻ്റ്, ഷെയർ ബട്ടണുകളിൽ മാറ്റം വരുത്തിയുമാണ്​ പുതുമ കൊണ്ടുവരുന്നത്​. പോസ്​റ്റ്​ ചെയ്യുന്നവരുടെയും കമൻ്റ് ചെയ്യുന്നവരുടെയും സർക്കുലർ പ്രൊഫൈൽ പിക്​ചർ കൂടി കാണാനുമാകും.

ഒരു പോസ്​റ്റ്​ വായിച്ചുകഴിഞ്ഞാൽ ബാക്ക്​ ബട്ടൺ ഉപയോഗിച്ച്​ അതെ സ്​ഥലത്തേക്ക്​ തന്നെ മടങ്ങാനും സൗകര്യമൊരുങ്ങും. ആരുടെ പോസ്​റ്റിനാണ്​ കമൻ്റ്​ വന്നിരിക്കുന്നതെന്ന്​ ആരുടേതാണ്​ വായിക്കുന്നതെന്നും ഉപയോക്​താക്കൾക്ക്​ അറിയാനും കഴിയും.