ന്യൂയോര്‍ക്ക്: ഫേസ്ബുക്കിലൂടെ ഇനി സംഗീതവുമാസ്വദിക്കാം. പ്രമുഖ മ്യൂസിക് ലേബലായ യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് പുതിയ ചുവടുവെപ്പ് നടത്താനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച് ഇരു കമ്പനികളും തമ്മില്‍ കരാറിലൊപ്പു വച്ചു. ഇതോടെ ലോക പ്രസിദ്ധ സംഗീതജ്ഞരുടെ ഗാനങ്ങള്‍ ഇനി കോപ്പി റൈറ്റോടുകൂടി ഫേസ്ബുക്ക് പേജുകളിലെത്തും.
ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് ഗാനങ്ങള്‍ അപ്ലോഡ് ചെയ്യാനും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഒക്കുലസ് തുടങ്ങിയ സാമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യാനും സാധിക്കും. എന്നാല്‍ ഇത് ഗൂഗിളിന്‍റെ യൂടൂബിന് കടുത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. ഇരുവരും തമ്മിലുള്ള മത്സരം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.
