കോടതി ഉത്തരവ് ഇല്ലാതെ ആക്ഷേപങ്ങളുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യില്ലെന്ന് ഫേസ്ബുക്ക് നയം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള വിവാദ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഫെയ്‌സ്ബുക്ക് പുതിയ നിയമം പുറത്തിറക്കിയത്. ഇനി മുതല്‍ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള ഒരു വ്യക്തിയുടെയോ സര്‍ക്കാറിന്‍റെയോ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം കോടതി ഉത്തരവ് സമര്‍പ്പിക്കേണ്ടിവരും.

എന്നാല്‍ ഇത്തരത്തില്‍ കോടതി ഓഡറുമായി പോയാല്‍ , പോസ്റ്റുകള്‍ നീക്കം ചെയ്യണോ എന്ന കാര്യം ഫേസ്ബുക്കിന്‍റെ നിയമകാര്യ വിഭാഗം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. നിലവില്‍ ഉപയോക്താക്കള്‍ ഒന്നടങ്കം പരാതിപ്പെട്ടാല്‍ പോസ്റ്റ് നീക്കം ചെയ്യുമായിരുന്നു. എന്നാല്‍ ഇനി അത്തരം നീക്കങ്ങള്‍ അനുവദിക്കില്ലെന്നും ഫേസ്ബുക്ക് പോളിസിയില്‍ പറയുന്നു. 

എന്നാല്‍ ഈ മാറ്റം എല്ലാ പോസ്റ്റുകള്‍ക്കും ബാധകമല്ല. വ്യക്തിഹത്യ, തീവ്രവാദം, വര്‍ഗീയത എന്നിവ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് വഴി ഇപ്പോഴും നീക്കം ചെയ്യാവുന്നതാണ്.