2017 ആഘോഷിക്കാന്‍ വെടിക്കെട്ടുമായി ഫേസ്ബുക്ക്. ഫേസ്ബുക്കില്‍ സ്റ്റാറ്റസായോ കമന്‍റായോ Happy new year എന്ന് എഴുതിയാല്‍ അപ്പോള്‍ ഫേസ്ബുക്ക് വാളില്‍ വെടിക്കെട്ട് നടക്കും. ഇത് ആഘോഷിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. മലയാളത്തില്‍ പുതുവത്സര ആശംസകള്‍ എന്ന് എഴുതിയാലും വെടിക്കെട്ട് നടക്കും. 

ഫേസ്ബുക്ക് ഡെസ്ക്ടോപ്പിലും, മൊബൈല്‍ ആപ്പിലും ഒരു പോലെ ഈ പ്രത്യേകത കിട്ടും. എന്നാല്‍ മൊബൈല്‍ ആപ്പില്‍ ലഭിക്കുന്നില്ലെങ്കില്‍ ആപ്പ് ഒന്ന് അപ്ഡേറ്റ് ചെയ്താല്‍ മതിയെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കുന്നത്.

ഈ പ്രത്യേകത എത്തിയതോടെ ട്രോളന്മാര്‍ വെറുതെയിരിക്കുന്നില്ല എല്ലാ ട്രോള്‍ ഗ്രൂപ്പുകളും വിവിധ തരത്തിലുള്ള ട്രോളുകളുമായി ഫേസ്ബുക്കിന്‍റെ ഈ പ്രത്യേകതയെ വരവേല്‍ക്കുകയാണ്.