Asianet News MalayalamAsianet News Malayalam

അപൂര്‍വ്വ അന്ധ രോഗം മാറ്റും; അത്ഭുത തുള്ളി മരുന്ന്

FDA Approves Valeant Brimonidine Tartrate Ophthalmic Solution for Ocular Redness
Author
First Published Jan 4, 2018, 1:27 PM IST

കണ്ണി​ന്‍റെ കാഴ്​ച പടലമായ റെറ്റിന നശിക്കുന്ന അന്ധത വരുത്തുന്ന അപൂർവ പാരമ്പര്യ നശിപ്പിക്കുന്ന മരുന്ന് കണ്ടെത്തിയെന്ന് ഗവേഷകര്‍. പക്ഷേ വില കേള്‍ക്കുമ്പോള്‍ കണ്ണു തള്ളുമെന്ന് മാത്രം. ഏറെ ഫലപ്രദമായി മാറുന്ന ഒറ്റ ഡോസിന് വില അഞ്ചു കോടി രൂപ. ഫിലാഡൽഫിയയിലെ സ്​പാർക്ക്​ തെറാപ്യൂട്ടിക്​സിന്‍റെതാണ് വില.

ആദ്യ ഡോസ് കൊണ്ടു തന്നെ രോഗിക്ക് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് പറയുന്നത്. പൂര്‍ണ്ണമായും അന്ധത വരുത്തി വെയ്ക്കുന്ന റെറ്റീന നശിക്കുന്ന കണ്ണു രോഗത്തിനെതിരേ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന മരുന്ന് ജീൻ തെറാപ്പി വഴിയാണ്​ നിർമിച്ചത്​. പാരമ്പര്യമായി റെറ്റിന നശിക്കുന്നത്​ അപൂർവ രോഗം 18 വയസിനു മുമ്പായി തന്നെ കാഴ്​ച നശിപ്പിക്കും. നിലവിൽ 1000ഓളം രോഗികളാണ്​ ഉള്ളത്​.

രോഗം അപൂർവമായതിനാൽ തന്നെ 50 പേരിൽ മാത്രമേ മരുന്ന്​ പരീക്ഷിച്ചിട്ടുള്ളൂ. നശിച്ച ജീനുകളെ പുനർനിർമിക്കുന്ന ലക്ഷ്വർന  ജീൻ തെറാപ്പി വഴി നിർമിച്ച ആദ്യ അമേരിക്കൻ മരുന്നാണ്. മരുന്നിന്​ വൻ തുക ഈടാക്കുന്നത്​ വലിയ വിമർശനങ്ങൾക്ക്​ വഴി വെച്ചതോടെ രോഗം മാറിയില്ലെങ്കിൽ പണം തിരികെ കൊടുക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios