Asianet News MalayalamAsianet News Malayalam

വാനാക്രൈക്ക് പിന്നാലെ 'ഇന്‍റേണല്‍റോക്‌സ്' : കൂടുതല്‍ പ്രഹരശേഷിയുള്ള പുതിയ മാല്‍വെയര്‍

fears of new wannacry virus iternalrocks
Author
First Published May 23, 2017, 7:59 AM IST

ന്യൂയോര്‍ക്ക്: വാനാക്രൈ നിയന്ത്രണവിധേയമായെങ്കിലും കൂടുതല്‍ പ്രഹരശേഷിയുള്ള പുതിയ മാല്‍വെയര്‍ പ്രോഗ്രാമുകള്‍ പുറത്തുവരുന്നതായി സൂചന. വാനാക്രൈ പ്രോഗ്രാമിന്റെ ജനനത്തിനു കാരണമായ അതേ സുരക്ഷാപിഴവുകള്‍ ഉപയോഗിച്ചാണ് 'ഇറ്റേണല്‍റോക്‌സ്' എന്ന പേരിലുള്ള പുതിയ പ്രോഗ്രാം പ്രവര്‍ത്തിക്കുന്നത്. 

യുഎസ് സുരക്ഷാ ഏജന്‍സിയായ എന്‍എസ്എയില്‍ നിന്നു ചോര്‍ന്ന രണ്ട് പിഴവുകളാണ് വാനാക്രൈ ഉപയോഗിക്കുന്നതെങ്കില്‍ 'ഇറ്റേണല്‍റോക്‌സ്' ഉപയോഗിക്കുന്നത് ഏഴോളം പിഴവുകളാണ്. ഇതിനാല്‍ വാനാക്രൈ പ്രോഗ്രാമിനേക്കാള്‍ വേഗത്തിലായിരിക്കും 'ഇറ്റേണല്‍റോക്‌സ്' പടരുകയെന്നാണ് സൂചന. നിലവില്‍ വാനാക്രൈ പോലെ നാശനഷ്ടം സൃഷ്ടിക്കുന്നില്ലെങ്കിലും ഭാവിയില്‍ അതുണ്ടായേക്കാം എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.


 

Follow Us:
Download App:
  • android
  • ios