ഫിംഗർ പ്രിന്റ് സ്കാനറുകൾ ഉപയോഗിച്ചുകൊണ്ടുള്ള സുരക്ഷാ സംവിധാനങ്ങൾ ഇന്ന് സാധാരണമാണ്. സ്കൂളുകളിൽ , കോളേജുകളിൽ , ചെറുതും വലുതുമായുള്ള വാണിജ്യ വ്യവസായ സ്ഥാപനങ്ങളിൽ എന്നു വേണ്ട മൊബൈല്‍ ഫോണിലും, ഇലക്ട്രോണിക് ഉത്പന്നങ്ങളിലും എല്ലായിടത്തും ഏറ്റവും സുരക്ഷിതമെന്നും സൗകര്യപ്രദമെന്നും വിശ്വസിക്കപ്പെടുന്ന ബയോമെട്രിക് ഓതന്‍റിക്കേഷന്‍ സംവിധാനങ്ങൾ വ്യാപകമാണ്.
ബയോമെട്രിക് വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആധാർ കൂടി വന്നതോടുകൂടി കാര്യങ്ങൾ ഒരു പടി കൂടി മുന്നോട്ട് പോയി. ആധാർ നമ്പരും വിരലടയാളവും മാത്രം നൽകി പണം കൈമാറാൻ കഴിയുന്ന ആധാർ പേ സംവിധാനമൊക്കെ ഇപ്പോൾ നിലവിൽ വന്നിരിക്കുകയാണല്ലോ. ഈ സാഹചര്യത്തിൽ വിരലടയാളം ഉപയോഗിച്ചുകൊണ്ടുള്ള ഓതന്റിക്കേഷൻ സംവിധാനങ്ങൾ എത്രമാത്രം സുരക്ഷിതമാണെന്നുള്ള ചോദ്യങ്ങൾ ഉയരുന്നു.
ഇത്തരത്തില്‍ ഒരു ഹാക്കിംഗാണ് സുജിത്ത് കുമാര്‍ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നടത്തിയിരിക്കുന്നത്. ഒരു ഗ്ലൂഗണ്ണും ഇത്തിരി പശയും ഉണ്ടെങ്കില്‍ ഈ ഹാക്കിംഗ് നടത്താം എന്നാണ് ഈ പോസ്റ്റിലൂടെ പറയുന്നത്.
ഈ പോസ്റ്റ് ഇവിടെ കാണാം..
ഈ പോസ്റ്റിന് അടിയില്‍ സുജിത്ത് കുമാര്‍ ഇട്ട ഡിക്സമറേഷന്‍ കൂടി വായിക്കുക, മുന്നറിയിപ്പ് : മേൽപ്പറഞ്ഞ വിദ്യകൾ ഉപയോഗിച്ച് ആരെങ്കിലും എന്തെങ്കിലും കുത്തിത്തിരിപ്പുകൾ ഉണ്ടാക്കിയാൽ അതിന്‍റെ ഉത്തരവാദിത്തം ഉണ്ടാക്കുന്നവർക്ക് മാത്രം. ഫിംഗര്‍ പ്രിന്‍റ് സുരക്ഷയ്ക്കെതിരെ വലിയ ചോദ്യമാണ് ഈ ഹാക്കിംഗ് ഉയര്‍ത്തുന്നത്.
