ഐഫോണ്‍ X അടക്കമുള്ളവയ്ക്ക് വന്‍ ഓഫറുകളുമായി ഫ്ലിപ്പ്കാര്‍ട്ട്

First Published 28, Feb 2018, 8:25 PM IST
Flipkart Apple Days Sale Enters Day 2
Highlights
  • ആപ്പിള്‍ ഡേയ്സ് എന്ന പേരില്‍ ആപ്പിള്‍ ഐഫോണ്‍ X അടക്കമുള്ളവയ്ക്ക് വന്‍ ഓഫറുകളുമായി ഫ്ലിപ്പ്കാര്‍ട്ട്

ആപ്പിള്‍ ഡേയ്സ് എന്ന പേരില്‍ ആപ്പിള്‍ ഐഫോണ്‍ X അടക്കമുള്ളവയ്ക്ക് വന്‍ ഓഫറുകളുമായി ഫ്ലിപ്പ്കാര്‍ട്ട്. ആപ്പിള്‍ ഡേ സെയിലില്‍ നാലു ദിവസത്തെക്കാണ് എല്ലാ ഐഫോണ്‍ മോഡലുകള്‍ക്ക് ഓഫറുകള്‍ നല്‍കുന്നത്. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് രണ്ടു വരെയാണ് ഈ ഓഫര്‍.

ഒരു ലക്ഷം രൂപ വരെ വിലവരുന്ന ഐഫോണ്‍ X 82,999 രൂപയ്ക്ക് ആപ്പിള്‍ ഡേ പ്രമാണിച്ചുള്ള പ്രത്യേക സെയില്‍ ലഭിക്കും. കൂടാതെ 64 ജിബി വേരിയന്റ് 82,999 രൂപയ്ക്കും 256 ജിബി വേരിയന്റ് 97,999 രൂപയുമാണ് ഓഫര്‍. സില്‍വര്‍, സ്പേസ് ഗ്രേ നിറങ്ങളിലുള്ള ഹാന്‍ഡ്സെറ്റുകളാണ് വിപണിയില്‍ ലഭിക്കുക.

ഐഫോണ്‍ 8 (64 ജിബി) ഹാന്‍ഡ്സെറ്റ് 54,000 രൂപയ്ക്കും ഐഫോണ്‍ 8 (256 ജിബി) 69,999 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. ഐഫോണ്‍ 8 പ്ലസ് (64 ജിബി) സ്റ്റോറേജുള്ള ഹാന്‍ഡ്സെറ്റ് 64,999 രൂപയ്ക്കും ലഭിക്കും. അതേസമയം, ഐഫോണ്‍ 8 പ്ലസ് (64 ജിബി സില്‍വര്‍) വേരിയന്റ് 65,999 രൂപയ്ക്ക് വില്‍ക്കുന്നു. 
ഐപാഡുകള്‍, ആപ്പിള്‍ വാച്ച്, മാക്ബുക്ക് എന്നിവയ്ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

loader