ദില്ലി: രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനി ഫ്ളിപ്പ്കാര്‍ട്ട് ഓഫര്‍ പെരുമഴയുമായി എത്തുന്നു. 'ബിഗ് ബില്യണ്‍ ഡേയ്‌സ്' എന്ന് പേരിട്ടിരിക്കുന്ന വില്‍പ്പന മറ്റൊരു ചരിത്രം കൂടിയാണ് കുറിക്കുന്നത്. ഓണ്‍ലൈന്‍ വിപണിയിലെ ഏറ്റവും വലിയ ചരിത്ര വില്‍പ്പനക്കാണ് ഫ്‌ലിപ്പ്കാര്‍ട്ട് തുടക്കം കുറിക്കുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ 24 വരെയാണ് വില്‍പ്പന.

വിവിധ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലകിഴിവ് നല്‍കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഓഫറുകളുടെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഇത് ആദ്യമായിട്ടാണ് ഇ-കൊമേഴ്‌സ് വിപണിയില്‍ ഇത്രയുടെ വിലകുറച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. വില കുറവിന് പിന്നാലെ വിവിധ ഫിനാന്‍സിങ് സേവനങ്ങളും ഓഫര്‍ ചെയ്യുന്നുണ്ട്.