സ്മാര്‍ട്ട്ഫോണുകള്‍ അടക്കമുള്ള ഉത്പന്നങ്ങള്‍ക്ക് വന്‍ ഓഫറുകളുമായി ബിഗ് ഷോപ്പിങ് ഡേ വില്‍പന. ബുധനാഴ്ച തുടങ്ങിയ ഓഫര്‍ വില്‍പന വെള്ളിയാഴ്ച വരെ തുടരും. സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റുകള്‍, ടെലിവിഷന്‍, ഓഡിയോ ഉപകരണങ്ങള്‍, ഗെയിമിങ്, ലാപ്‌ടോപ് തുടങ്ങി ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ക്കാന്‍ വന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സിറ്റി ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം കാശ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്. പ്രധാന ഓഫറുകള്‍ താഴെ
എല്‍ ഇ 1 എസ് എകോ - ഒപ്പണ്‍ സെയിലില്‍ ലഭിക്കും, ഫോണിനൊപ്പം 1300 രൂപയുടെ ഇയര്‍ഫോണ്‍, 4900 രൂപയുടെ ലീക്കോ അംഗത്വം എന്നിവ ലഭിക്കും.
ലെനോവോ വൈബ് കെ5 പ്ലസ്- 500 രൂപ ഡിസ്കൗണ്ട്, 300 രൂപ കുറവിൽ എൻടി വിആർ ഹെഡ്സെറ്റ്, 7000 രൂപ വരെ എക്സേഞ്ച് ഓഫർ എന്നിവ ഈ ഫോണിന്‍റെ ഓഫറാണ്.
സാംസങ് ഗ്യാലക്സി ജെ5, ഗ്യാലക്സി ജെ7- എന്നിവയ്ക്ക് 11,000, 13,000 ഓഫർ വിലയ്ക്ക് ലഭിക്കും.
മോട്ടോ എക്സ് പ്ലെയ്ക്ക് 2500 രൂപയുടെ കുറവ്.
