ഇത്തരം ഫോണുകളെക്കുറിച്ച് നേരത്തെ മുതല്‍ സൂചനകളുണ്ടായിരുന്നെങ്കിലും ഇത്തരത്തില്‍ രണ്ട് മോഡലുകള്‍ 2017ല്‍ സാംസങ്ങ് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടിലൊന്ന് ഡ്യുവല്‍ സ്‌ക്രീനായിരിക്കുമെന്നും ഇത് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സിലിലോ ജനുവരിയില്‍ ലാസ് വേഗസില്‍ നടക്കാനിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലോ പ്രദര്‍ശനത്തിനെത്തുമെന്നും സൂചനകളുണ്ട്.

പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം വളരെ കുറച്ച് ഫോണുകള്‍ മാത്രമേ കമ്പനി വിപണിയിലെത്തിക്കൂ. ഉപഭോക്താക്കളുടെ പ്രതികരത്തിനനുസരിച്ച് പിന്നീട് കൂടുതല്‍ ഫോണുകള്‍ വിപണിയിലേക്ക് ഇറക്കാനാണ് പദ്ധതി.