ഗ്യാലക്സി നോട്ട് 7 ന്‍റെ പൊട്ടിത്തെറി ആഗോളതലത്തില്‍ തന്നെ വലിയ ആഘാതമാണ് സാംസങ്ങിന് ഏല്‍പ്പിക്കുന്നത്. അതിന് പുറമേയാണ് സാംസങ്ങിന്‍റെ ജന്മനാടായ ദക്ഷിണ കൊറിയയിലും സാംസങ്ങിന് തിരിച്ചടി. ഗ്യാലക്സി നോട്ട് 7 വാങ്ങിയ ഉപയോക്താക്കളാണ് ഇപ്പോള്‍ കമ്പനിക്കെതിരെ കേസുമായി രംഗത്ത് എത്തിയിരിക്കുന്നത്. 527 ഉപയോക്തക്കളാണ് ഇപ്പോള്‍ സാംസങ്ങിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോള്‍ ആഗോളതലത്തില്‍ സാംസങ്ങ് ഗ്യാലക്സി നോട്ട് 7 ഫോണ്‍ പൊട്ടിത്തെറി പ്രശ്നം വാര്‍ത്തയാകുന്നതോടെ. സാംസങ്ങ് ഗ്യാലക്സി നോട്ട് 7 വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് റീസെയില്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്നതാണ് ഉപയോക്താക്കളുടെ പരാതി.
എന്നാല്‍ പുതിയ സംഭവത്തോട് പ്രതികരിക്കാന്‍ സാംസങ്ങ് തയ്യാറായിട്ടില്ല. കൊറിയയില്‍ ഇതുവരെ സാംസങ്ങ് വിറ്റ ഗ്യാലക്സി നോട്ട് 7 ഫോണുകള്‍ തിരിച്ചുവിളിച്ചിട്ടില്ല. കൊറിയയില്‍ വിറ്റ ഫോണുകള്‍ക്ക് പ്രശ്നം ഇല്ലെന്നാണ് കമ്പനിയുടെ നിലപാട്.
