Asianet News MalayalamAsianet News Malayalam

സാംസങ് ഗാലക്‌സി എസ്10 ഫെബ്രുവരി 20ന്

എസ്10 ലൈറ്റ്,എസ്10, എസ്10+ എന്നീ  മോഡലുകള്‍ സാംസങ്ങ് പുറത്തിറക്കും എന്നാണ് അഭ്യൂഹം. ആദ്യമായി തങ്ങളുടെ 5ജി പതിപ്പും സാംസങ്ങ് അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ മോഡല്‍ അമേരിക്കയില്‍ മാത്രമായിരിക്കും അവതരിപ്പിക്കുക

Galaxy S10 leaks turn into a flood
Author
Kerala, First Published Jan 14, 2019, 9:26 AM IST

സന്‍ഫ്രാന്‍സിസ്കോ: സാംസങ് ഗാലക്‌സി എസ്10 ഫെബ്രുവരി 20ന് സന്‍ഫ്രാന്‍സിസ്കോയില്‍ പുറത്തിറക്കും. ഇതിന്‍റെ ഔദ്യോഗിക ക്ഷണക്കത്തുകള്‍ സാംസങ്ങ് അയച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്.  സാംസങിന്റെ പുതിയ ഫ്ലാഗ്‌ഷിപ്പ് മോഡലായ ഗാലക്‌സി എസ്10  വലിയ മാറ്റങ്ങളുമായാണ് രംഗത്ത് എത്തുന്നത്.

എസ്10 ലൈറ്റ്,എസ്10, എസ്10+ എന്നീ  മോഡലുകള്‍ സാംസങ്ങ് പുറത്തിറക്കും എന്നാണ് അഭ്യൂഹം. ആദ്യമായി തങ്ങളുടെ 5ജി പതിപ്പും സാംസങ്ങ് അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ മോഡല്‍ അമേരിക്കയില്‍ മാത്രമായിരിക്കും അവതരിപ്പിക്കുക എന്നാണ് വിവരം. മുമ്പ് ഗാലക്‌സി എസ്9 ബാഴ‌്‌സിലോണയിൽ നടന്ന മോബൈൽ വേൾഡ് കോൺഗ്രസിലാണ് പുറത്തിറക്കിയത്. എന്നാൽ എസ്10 ന്റെ അൺപാക്കിങ് ചടങ്ങ് ഫെബ്രുവരി 20ന് മൊബൈല്‍ കോണ്‍ഗ്രസിന് മുന്‍പേ നടത്താനാണ് സാംസങ്ങ് ശ്രമം.

പുതിയ ഡിസ്‌പ്ളെയാണ് ഗാലക്‌സി എസ്10 സീരിസിന്. ഇൻഫിനിറ്റി-ഒ-ഡിസ്‌പ്‌ളെ എന്നാണ് സാംസങ് കമ്പനി പുതിയ പേരിട്ടിരിക്കുന്നത്. ചൈന വിപണിയിൽ ഡിസംബർ 2018ൽ എത്തിയ ഗാലക്‌സി എ8എസിലാണ് സാംസങ് ആദ്യമായി ഈ ഡിസ്‌പ്ളെ പരിചയപ്പെടുത്തിയത്. 

സാംസങ് ഗാലക്‌സി എസ്10ന് കരുത്തേകുന്നത് ക്യുവൽകോം സ്‌നാപ്ഡ്രാഗൺ 855 പ്രൊസസ്സറാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിലെത്തുന്ന എസ്10ന് എക്‌സിനോസ് 9820 പ്രൊസസ്സറായിരിക്കും ഉൾപ്പെടുത്തുക. നെതർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്ക്റ്റാസ്റ്റിക്ക് എന്ന വെബ്സൈറ്റിന്‍റെ റിപ്പോർട്ട് പ്രകാരം ഗാല്‌കസി എസ്10 ലൈറ്റിന് ഒരു ഫ്രന്‍റ് ക്യാമറയാണുള്ളത്. 

എസ്10നും ഒരു ഫ്രന്റ് ക്യാമറയാണുളളത്. ഗാലക്‌സി എസ്10 5ജി മോഡലിന് 6.7 ഇഞ്ച് ഡിസ്‌പ്ളെയും നാല് പിൻ ക്യാമറയുമുണ്ട്. എന്നാൽ എസ്10 പ്ലസിന് 6.3 ഇഞ്ച് ഡിസ്‌പ്ളെയും , മൂന്ന് ക്യാമറയുമാണുള്ളത്. ഗാലക്‌സി എസ്10 ഫോണുകൾക്ക് അൾട്രാസോണിക്ക്-ഡിസ്‌പ്ളെ ഫിംഗർപ്രിന്റ് സെൻസർ, 5000 എംഎഎച്ച് ബാറ്ററി എന്നിവയും ഉണ്ടാകും. ഫോണിന്‍റെ വില സംബന്ധിച്ച് സൂചനയില്ല. എങ്കിലും മാര്‍ച്ച് മാസത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന എസ് 10 മോഡലുകള്‍ക്ക് 70,000 മുതല്‍ 95,000 റേഞ്ചില്‍ വില പ്രതീക്ഷിക്കാം.

Follow Us:
Download App:
  • android
  • ios