Asianet News MalayalamAsianet News Malayalam

സാംസങ്ങ് ഗ്യാലക്സി എസ്10 ഫോണുകള്‍ - വില ഇങ്ങനെ

എസ്10 ഇ,എസ്10, എസ്10+, എസ് 10 5ജി എന്നീ മോഡലുകളാണ് സാംസങ്ങ് പുറത്തിറക്കിയിരിക്കുന്നത്. 5ജി മോഡല്‍ അമേരിക്കയില്‍ മാത്രമായിരിക്കും വില്‍പ്പനയില്‍ ഉണ്ടാകുക എന്നതാണ് റിപ്പോര്‍ട്ട്

Galaxy S10 phones price details
Author
San Francisco, First Published Feb 21, 2019, 9:29 AM IST

സന്‍ഫ്രാന്‍സിസ്കോ: സാംസങ് ഗാലക്‌സി എസ്10  സന്‍ഫ്രാന്‍സിസ്കോയില്‍ പുറത്തിറക്കി. ഗ്യാലക്സി ഫോണുകളുടെ പത്താം വാര്‍ഷികത്തിലാണ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലിന്‍റെ നാല് പതിപ്പുകള്‍ സാംസങ്ങ് പുറത്തിറക്കിയത്.  അടിമുടി മാറ്റങ്ങളുമായാണ് ഗ്യാലക്‌സി എസ്10 ഫോണുകള്‍ എത്തുന്നത്

എസ്10 ഇ,എസ്10, എസ്10+, എസ് 10 5ജി എന്നീ മോഡലുകളാണ് സാംസങ്ങ് പുറത്തിറക്കിയിരിക്കുന്നത്. 5ജി മോഡല്‍ അമേരിക്കയില്‍ മാത്രമായിരിക്കും വില്‍പ്പനയില്‍ ഉണ്ടാകുക എന്നതാണ് റിപ്പോര്‍ട്ട്. മുമ്പ് ഗാലക്‌സി എസ്9 ബാഴ‌്‌സിലോണയിൽ നടന്ന മോബൈൽ വേൾഡ് കോൺഗ്രസിലാണ് പുറത്തിറക്കിയത്. എന്നാൽ എസ്10 ന്റെ പുറത്തിറക്കല്‍ ചടങ്ങ്  മൊബൈല്‍ കോണ്‍ഗ്രസിന് മുന്‍പേ നടത്താന്‍ സാംസങ്ങ് തീരുമാനിക്കുകയായിരുന്നു.

ഈ ഫോണുകളുടെ വിലയിലേക്ക് വന്നാല്‍ സാംസങ്ങിന്‍റെ ഇതുവരെ ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും വിലകൂടിയ ഫോണുകളാണ് ഇവ. സാംസങ്ങ് ഗ്യാലക്സി എസ്10 പ്ലസിന്‍റെ 1ടിബി മോഡലിന് വില 1,600 അമേരിക്കന്‍ ഡോളറാണ്. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ ഏതാണ്ട് 113640 രൂപ വരും. ഇന്ത്യയില്‍ എത്തുമ്പോള്‍ അതിലും കൂടാനാണ് സാധ്യത. ഈ ഫോണിന്‍റെ 128 ജിബി പതിപ്പിന് 71025 രൂപയോളം വില വരുമ്പോള്‍ 512 ജിബി പതിപ്പിന് 88781 രൂപയോളം വില വരും.

സാംസങ്ങ് ഗ്യാലക്സി എസ്10 ലേക്ക് എത്തുമ്പോള്‍ 128 ജിബി പതിപ്പിന് വില 63922 രൂപയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ഈ ഫോണിന്‍റെ 512 ജിബിക്ക് 1,150 അമേരിക്കന്‍ ഡോളര്‍ അഥവ  81678 രൂപയാണ് പ്രഖ്യാപിച്ച വില. ഇത് ഇന്ത്യയില്‍ എത്തുമ്പോള്‍ ചെറിയ വ്യത്യാസം വന്നേക്കാം.

അതേ സമയം എസ്10 ന്‍റെ ലൈറ്റ് മോഡലായ എസ്10 ഇയില്‍ എത്തുമ്പോള്‍ 6GB/128GB പതിപ്പിന് 53268 രൂപയാണ് പ്രഖ്യാപിച്ച വില. 8GB/256GB പതിപ്പിന് പ്രഖ്യാപിച്ച വില 60371 രൂപയാണ്. 

Follow Us:
Download App:
  • android
  • ios