ദില്ലി: ജിയോണിയുടെ ഭീമന്‍ ബാറ്ററിയുള്ള ഫോണ്‍ പുറത്തിറങ്ങുന്നു. 7000 എംഎഎച് ബാറ്ററിയാണ് ഈ ഫോണില്‍ എത്തുന്നത്. ജിയോണി എം 2017 എന്നാണ് ഫോണിന് നല്‍കിയിരിക്കുന്ന കോഡ് നെയിം. വിപണിയില്‍ എത്തുമ്പോള്‍ ഇതിന്‍റെ പേര് ജിയോണി എം6 ആയിരിക്കും എന്നാണ് സൂചന. വരും വര്‍ഷമാദ്യം തന്നെ ഫോണ്‍ പുറത്തിറങ്ങും.

ബാറ്ററിക്കുപുറമെ ഒക്ടോ-കോര്‍ 1.96 ജിഎച്ചസെഡ് പ്രൊസസര്‍ ആണ്. ഇതിന് പുറമെ ആറ് ജിബി റാമും 128 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജും ഒരുക്കിയിട്ടുണ്ട്. 230 ഗ്രാമാണ് ഫോണിന്റെ ഭാരം. സെല്‍ഫി പ്രിയര്‍ക്ക് വേണ്ടി 8 മെഗാ പിക്‌സല്‍ ക്യാമറയും 13, 12 മെഗാപിക്‌സല്‍ ഡ്യുവല്‍ പിന്‍ക്യാമറയുമുണ്ട്. 5.7 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലെയാണ് ഫോണിലുള്ളത്. ഗൂഗിള്‍ പ്ലേസ്റ്റോര്‍ 6.0 മാഷ്മലോ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചിത്രം - കണ്‍സപ്റ്റ് മോഡല്‍