സാന്‍റോ ഡൊമിഗോ: അത്ഭുതകരമോ ഭീതിജനകമോ എന്ന്  പറയാന്‍ പറ്റാത്ത ഒരു പ്രതിഭാസത്തില്‍ ഞെട്ടിയിരിക്കുകയാണ് ഒരു ചെറു നഗരം.  കരിബിയന്‍ ദ്വീപു രാഷ്ട്രമായ ഡോമിനിക് റിപബ്ലിക്കിലെ ലാസ് സലിനസ് എന്ന ചെറു പട്ടണത്തിലെ പെണ്‍കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയാകുമ്പോള്‍ പുരുഷ ജനനേന്ദ്രിയം വളരുന്നതായി കണ്ടുവരുന്നു.

ഗുവെവെഡോസ് എന്നു പേരിട്ടിരിക്കുന്ന ഈ അവസ്ഥ ലാസ് സലിനസിലെ 90 ല്‍ ഒരു കുട്ടിക്ക് കണ്ടു വരുന്നു എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഗര്‍ഭകാലത്ത് ഡിഹിഡ്രോ-ടെസ്‌റ്റോസ്റ്റിറോണ്‍ എന്നു വിളിക്കപ്പെടുന്ന പുരുഷലൈംഗിക ഹോര്‍മോണിന്റെ ഉല്‍പ്പാദനം തടയുന്ന എന്‍സൈമുകളിലില്‍ വരുന്ന തകരാറാണ് ഈ അപൂര്‍വ അവസ്ഥയിലേയ്ക്കു നയിക്കുന്നത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ഇതേ തുടര്‍ന്നു സ്ത്രീ ശരീരവുമായി ജനിക്കുന്ന ഒരാള്‍ക്കു പ്രായപൂര്‍ത്തിയാകുന്നതോടെ ടെസ്‌റ്റോസ്റ്റിറോണിന്റെ ഒഴുക്കു സംഭവിക്കുന്നു. ഇതോടെ പുരുഷ ജനനനേന്ദ്രിയം ഉണ്ടാകുകയും ശബ്ദത്തില്‍ മാറ്റം വരുകയും ചെയ്യും. 

1970 കളില്‍ ഇവിടെ സന്ദര്‍ശിച്ച ഡോക്ടര്‍ ജൂലിയാന്‍ ഇമ്പെറാറ്റോവാണ് ഈ അപൂര്‍വ്വ സ്ഥിതിയേക്കുറിച്ച് ലോകത്തോട് ആദ്യമായി പറയുന്നത്. 40 വര്‍ഷം കഴിഞ്ഞു ഇത് ഒരു അത്ഭുതമായി തന്നെ തുടരുന്നു.