സിലിക്കണ്‍വാലി: ഗൂഗിളിന്‍റെ സിഇഒ സുന്ദര്‍ പിച്ചൈ ആല്‍ഫബെറ്റിന്‍റെ ബോര്‍ഡ് ഓഫ് ഡയററ്റേഴ്‌സില്‍ ഇടം പിടിച്ചു. ഗൂഗിളിന്റെ മാതൃസ്ഥാപനമാണിത്. തിങ്കളാഴ്ചയാണ് ഗൂഗിള്‍ മാതൃസ്ഥാപനം ആല്‍ഫബെറ്റ് ഈ കാര്യം അറിയിച്ചത്. ഗൂഗിളിന്‍റെ സിഇഒ എന്ന തലത്തില്‍ നിന്നുകൊണ്ട് സുന്ദര്‍ വളരെ വലിയൊരു ചുമതലയാണ് നിര്‍വഹിക്കുന്നത്. 

സ്ഥാപനത്തിന്‍റെ വളര്‍ച്ചയ്ക്കായും സഹകരണത്തിനായും കണ്ടുപിടിത്തങ്ങള്‍ക്കും അദ്ദേഹത്തിന് വലിയ പങ്കു വഹിക്കുന്നു. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നത് ആസ്വദിക്കുന്നു അതിനൊപ്പം ആല്‍ഫബെറ്റ് ബോര്‍ഡില്‍ അംഗമാകുന്നതില്‍ ആഹ്ലാദഭരിതനാണെന്നും സിഇഒയും ഗൂഗിള്‍ സ്ഥാപകരില്‍ ഒരാളുമായ ലാറി പേജ് പറഞ്ഞു.

ഗുഗിളിന്‍റെ ലാഭത്തിന്‍റെ ഗുണഭോക്താവ് ആല്‍ഫബെറ്റാണ്. സുന്ദര്‍ പിച്ചൈ ഗൂഗിളിന്‍റെ സിഇഒ സ്ഥാനത്തേക്ക് എത്തിയ ശേഷം ലാഭത്തിന്‍റെ ശതമാനം 50 വര്‍ദ്ധിച്ചിരുന്നു. ഇന്ത്യാക്കാരനായ പിച്ചൈ 2015ലാണ് ടെക്ക് ഭീമന്മാരുടെ തലപ്പത്ത് എത്തിയത്. ആല്‍ഫബെറ്റ് ഇന്ന് അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ മൂല്യമുള്ള കമ്പനിയാണിത്. ആപ്പിള്‍ ആണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ആല്‍ഫബെറ്റ്‌സില്‍ അംഗത്വമുള്ള അഞ്ചാമനായാണ് പിച്ചൈയുള്ളത്. ഇതില്‍ 13 അംഗങ്ങളാണുള്ളത്.