വില്യം ഷേക്‌സ്പിയറിന്റെ നാനൂറാം ചരമദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍. തങ്ങളുടെ പ്രത്യേക ഡൂഡിലിലൂടെയാണ് ഇതിഹാസതാരത്തിന് ഗൂഗിള്‍ ആദരമര്‍പ്പിച്ചത്. ഷേക്‌സ്പിയറിന്റെ പ്രശസ്ത നാടകങ്ങളായ ടെംപസ്റ്റ്, റോമിയോ ജൂലിയറ്റ് എന്നിവയിലെ ദുര്‍മന്ത്രവാദ രംഗങ്ങളെ സൂചിപ്പിക്കുന്ന ഡൂഡിലാണ് ഗൂഗിള്‍ തയാറാക്കിയിരിക്കുന്നത്.

ഗൂഗിള്‍ മാത്രമല്ല ടെക് ലോകത്തെ പല ഭീമന്മാരും ഇന്ന് സാഹിത്യ ലോകത്തെ അതുല്യ പ്രതിഭയ്ക്ക് ആദരം അര്‍പ്പിച്ച് ട്വിറ്റര്‍ പ്രത്യേക ഇമോജി തന്നെ രംഗത്ത് ഇറക്കി. പ്രമുഖ ബ്രിട്ടീഷ് അഭിനേതാവ് പാട്രിക് സ്റ്റ്യുവര്‍ട്ടാണ് ട്വിറ്ററിന്റെ ഷേക്‌സ്പിയര്‍ സ്‌പെഷ്യല്‍ ഇമോജി ഇറക്കിയത്. ഇതോടൊപ്പം ട്വിറ്ററിന്റെ ലൈവ് സംവിധാനമായ പെരിസ്‌കോപ്പില്‍ #ShakespeareLives, #Shakespeare400 എന്നീ ഹാഷ്ടാഗുകളില്‍ തല്‍സമയം ഷേക്‌സ്പിയര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കാനുള്ള സംവിധാനവും ട്വിറ്റര്‍ ഒരുക്കുന്നു.

പെരിസ്‌കോപ്പും ഗോപ്രോയുമായി സഹകരിച്ച് ലണ്ടനിലെ ഗ്രാസ്‌റൂട്ട് ഷേക്‌സ്പിയര്‍ വേദിയില്‍ നടത്തുന്ന നാടകപ്രദര്‍ശനത്തിന്റെ ലൈവ് അവതരണവും ഇന്ന് പ്രേക്ഷപണം ചെയ്യുന്നുണ്ട്. ഹാംലെറ്റ്, റോമിയോ ആന്‍ഡ് ജൂലിയറ്റ്, ട്വെല്‍ഫ്ത്ത് നൈറ്റ്, മാക്‌ബെത്ത് തുടങ്ങിയ പ്രമുഖ നാടകങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പെരിസ്‌കോപ്പില്‍ കാണാം. ബ്രിട്ടീഷ് സമയം രാവിലെ ആറുമണിമുതല്‍ വൈകിട്ട് എട്ടു വരെയാണ് പെരിസ്‌കോപ്പില്‍ ഇത് കാണാം, ഗോ പ്രോ ക്യാമറ ഉപയോഗിച്ചു പകര്‍ത്തുന്നത് ഈ നാടകങ്ങള്‍.

വോഡഫോണ്‍ സ്റ്റോറുമായി സഹകരിച്ച് ബ്രിട്ടിഷ് ലൈബ്രറി 'ഡിജിറ്റല്‍ വോള്‍പേപ്പര്‍' പുറത്തിറക്കിയിട്ടുണ്ട്. ക്യൂ ആര്‍ കോഡ് ഉപയോഗിച്ചു കുട്ടികള്‍ക്കു ഷേക്‌സ്പിയറിന്റെ പ്രധാന നാടകങ്ങള്‍ ഡൗണ്‍ലോഡു ചെയ്യാന്‍ ഈ സേവനം വഴി സാധിക്കും. ബ്രിട്ടീഷ് കുട്ടികളുടെ ഇടയില്‍ ഷേക്‌സ്പിയറിനെക്കുറിച്ചുള്ള അറിവ് കുറഞ്ഞുവരുന്നു എന്നതിനാലാണ് ഈ നീക്കം.

, , ,