വ്യാജ വാര്‍ത്തകള്‍ക്ക് ലഭിക്കുന്ന വന്‍പ്രചാരം ഏറെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അവസാനമായി ട്രംപിന്റെ വിജയത്തിന് പിന്നില്‍ റഷ്യന്‍ വ്യാജ സെറ്റുകള്‍ വാര്‍ത്തകള്‍ നിര്‍മ്മിച്ചിരുന്നു എന്ന വെളിപ്പെടുത്തലുകള്‍ അമേരിക്കയില്‍ പ്രധാന ചര്‍ച്ചാ വിഷയമായ സമയത്താണ് ഗൂഗിള്‍ ഇത്തരം വാര്‍ത്തകളെ പ്രതിരോധിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്.

പ്രശ്‌നപരിഹാരവുമായി ഗൂഗില്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നു. വ്യാജനെ കണ്ടെത്തുന്നതിനേക്കാള്‍ എളുപ്പമാണ് വിശ്വസനീയ വാര്‍ത്തകളെ കണ്ടെത്തുന്നത് എന്ന് നീരിക്ഷണമാണ് ഗൂഗിളിന്റെത്. അതിനായി അവര്‍ ' വിശ്വസനീയമായ സൂചനകള്‍'  അവതരിപ്പിക്കുന്നു. ഈ വിശ്വാസ പദ്ധതിയില്‍ 75 ഓളം മാധ്യമ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെ ചേര്‍ന്ന് കഴിഞ്ഞു.  

ദി ഇക്കോണോമിസ്റ്റ്, ദി വാഷിംങ്ങ്ടണ്‍ പോസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ വാര്‍ത്തയുടെ വിശ്വാസ്യത തെളിയിക്കാന്‍ ഏട്ടോളം സൂചകങ്ങളാണ് കൊടുക്കുന്നത്. വായനക്കാര്‍ക്ക് ഈ സൂചകങ്ങളിലേക്ക് ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ വഴി തെളിക്കും. 

പത്രപ്രവര്‍ത്തകന്റെ പ്രവര്‍ത്തിപരിചയം മുന്‍കാല റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ കാര്യങ്ങള്‍ മുതല്‍ വാര്‍ത്ത, അഭിപ്രായ പ്രകടനമാണോ സ്‌പോണ്‍സേഡ് വാര്‍ത്തയാണോ അപഗ്രഥനമാണോ എന്നും രേഖപ്പെടുത്തിയിരിക്കും. വാര്‍ത്തയോടൊപ്പം അതിന്റെ സത്യസന്ധതയും എവിടെ നിന്ന് ലഭ്യമായെന്നും രേഖപ്പെടുത്തിയിരിക്കും. 

ഡിജിറ്റലൈസ് ചെയ്യപ്പെട്ട ഇന്നത്തെ ലോകത്ത് ഏതാണ് ശരിയായ വാര്‍ത്ത, പരസ്യം, ഏതാണ് തെറ്റായ വിവരം എന്നിവ മനസിലാക്കാന്‍ ഏറെ പാടാണ്. എന്നാല്‍ സംശയാലുവായ ജനങ്ങള്‍ക്ക് വാര്‍ത്തയ്ക്ക് പുറകിലെ പ്രവര്‍ത്തിപരിചയം, ധാര്‍മ്മികത തുടങ്ങിയവയെ കുറിച്ചറിയാന്‍ താല്പര്യമുണ്ടായിരിക്കുമെന്ന് ഈ പദ്ധതിയുടെ പ്രോജക്റ്റ് സ്ഥാപകന്‍ ഷെല്ലി ലെഹര്‍മാന്‍ പറഞ്ഞതായി സ്‌ക്രോള്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.