Asianet News MalayalamAsianet News Malayalam

സെര്‍ച്ചിംഗിലെ വിസ്മയമായി ഗൂഗിള്‍ ലെന്‍സ് നിങ്ങളുടെ ഫോണിലേക്ക്

  • ഗൂഗിള്‍ ലെന്‍സ് ഗൂഗിള്‍ ഫോട്ടോയില്‍ നടപ്പിലാക്കി. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കും
Google Lens is coming to all Android phones running Google Photos

ഗൂഗിള്‍ ലെന്‍സ് ഗൂഗിള്‍ ഫോട്ടോയില്‍ നടപ്പിലാക്കി. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കും. സെര്‍ച്ചിംഗ് രംഗത്ത് തന്നെ വിപ്ലവം സൃഷ്ടിക്കും എന്ന് അവകാശപ്പെട്ട് കഴിഞ്ഞ വര്‍ഷത്തെ ഗൂഗിള്‍ ഡെലലപ്പേര്‍സ് കോണ്‍ഫ്രന്‍സിലാണ് ഗൂഗിള്‍ ലെന്‍സ് അവതരിപ്പിച്ചത്. 

ഒരു ചിത്രത്തില്‍ എന്താണെന്ന് മനസ്സിലാക്കാനും അതിന്‍റെ വിവരങ്ങള്‍ നല്‍കാനും കഴിയുന്ന ചിത്രങ്ങളില്‍ അധിഷ്ഠിതമായ ടെക്‌നോളജിയാണ് ഗൂഗിള്‍ ലെന്‍സ്. അതായത് നിങ്ങള്‍ കാണുന്ന ഒരു വസ്തുവിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ലെന്‍സിന് സാധിക്കും.

ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഫോണിലെ ഫോട്ടോ സ്റ്റോറേജായ ഗൂഗിള്‍ ഫോട്ടോയുമായാണ് കൃത്രിമ ബുദ്ധി അനുബന്ധമായ ഈ ടെക്നോളജി ഗൂഗിള്‍ പുറത്തിറക്കിയിരുന്നു. 

ക്യാമറ ഉപയോഗിച്ചുള്ള സെര്‍ച്ചില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംയോജിപ്പിച്ചാണ് ഗൂഗിള്‍ ലെന്‍സ് പ്രവര്‍ത്തിക്കുന്നത്. വലിയതോതില്‍ വിഭാവനം ചെയ്തിരിക്കുന്ന  ഈ ടെക്നോളജി ആദ്യഘട്ടത്തില്‍ എന്ന നിലയിലാണ് ഗൂഗിള്‍ ഫോട്ടോസുമായി സംയോജിപ്പിക്കുന്നത്.

വൈകാതെ മറ്റ് ഗൂഗിള്‍ പ്രോഡക്ടുകളും ലെന്‍സിന് കൂട്ടായെത്തുമെന്നും പിച്ചൈ അറിയിച്ചു. വീഡിയോകളും ഫോട്ടോകളും ഉള്‍പ്പെടെയുടെ 'ദൃശ്യങ്ങള്‍' കൂടി സെര്‍ച്ചിലേക്ക് എത്തിക്കുന്നതോടെ തങ്ങളുടെ വിവരശേഖരത്തിന്റെ വ്യാപ്തി വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്. അടുത്തതായി ഗൂഗിള്‍ അസിസ്റ്റന്‍റുമായി ഈ ടെക്നോളജി ബന്ധിപ്പിക്കും.

Follow Us:
Download App:
  • android
  • ios