ഗൂഗിൾ ഫോട്ടോസ് ബാക്കപ്പിൽ നിന്ന് നേരിട്ട് ഫോട്ടോകളും വീഡിയോകളും നീക്കം ചെയ്യാന്‍ കഴിയും, മറ്റ് പ്രത്യേകതകളും ഗൂഗിള്‍ ഫോട്ടോസ് അൺഡു ഡിവൈസ് ബാക്കപ്പിനുണ്ട് 

'അൺഡു ഡിവൈസ് ബാക്കപ്പ്' ഫീച്ചറുമായി ഗൂഗിൾ ഫോട്ടോസ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ ക്ലൗഡ് ബാക്കപ്പ് സൊല്യൂഷനാണ് ഗൂഗിൾ ഫോട്ടോസ്. പുതിയ ഫീച്ചർ ഉപയോഗിച്ച് ഗൂഗിൾ ഫോട്ടോസ് ബാക്കപ്പിൽ നിന്ന് നേരിട്ട് ഫോട്ടോകളും വീഡിയോകളും നീക്കം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യാം.

ഈ ഫീച്ചർ പ്രയോജനപ്പെടുത്തുന്നതിനായി ഗൂഗിൾ ഫോട്ടോസ് ആപ്പ് തുറക്കുക. മുകളിലെ വലത് കോണിലുള്ള പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്ത ശേഷം ഗൂഗിൾ ഫോട്ടോസ് ക്രമീകരണം എന്നതിലേക്ക് പോയി "ബാക്കപ്പ്" ക്ലിക്ക് ചെയ്യുക. തുടർന്ന് അൽപ്പം താഴേക്ക് സ്ക്രോൾ ചെയ്യുക.

ശേഷം ബാക്കപ്പ് പഴയപടിയാക്കുക എന്ന പേരിലുള്ള ബട്ടണിൽ ടാപ്പുചെയ്യുക, തുടർന്ന് "ഈ ഉപകരണത്തിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും ഗൂഗിൾ ഫോട്ടോകളിൽ നിന്ന് ഇല്ലാതാക്കപ്പെടും" എന്ന ബോക്സിൽ ടിക്ക് ചെയ്യുക. അവസാനമായി, "ഗൂഗിൾ ഫോട്ടോസ് ബാക്കപ്പ് ഇല്ലാതാക്കുക" ബട്ടണിൽ ടാപ്പുചെയ്യുക. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഗൂഗിൾ ഫോട്ടോസിലെ പുതിയ “ അൺഡു ബാക്കപ്പ് ” ഫീച്ചർ നിലവിൽ iOSലാണ് ലഭ്യമാകുക. വൈകാതെ ആൻഡ്രോയ്‌ഡിൽ ലഭ്യമാകുമെന്നാണ് സൂചന.

മുൻപ് ദിവസങ്ങളും പ്രത്യേകതകളും അടിസ്ഥാനമാക്കി ഗൂഗിള്‍ ഫോട്ടോസ് ഇനി സ്വയമേവ ക്രിയേറ്റ് ചെയ്യുന്ന മെമ്മറിസ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ കമ്പനി അവതരിപ്പിച്ചിരുന്നു. ഗൂഗിൾ ഫോട്ടോ ആപ്പ് ഓപ്പണാക്കുക. സ്ക്രീനിന്റെ മുകളിലുള്ള മെമ്മറിസ് ടാപ്പ് ചെയ്യുക. എഡിറ്റ് ചെയ്യേണ്ട മെമ്മറി സെലക്ട് ചെയ്യുക. ചേർക്കാനുള്ള ഫോട്ടോയോ വീഡിയോ ചേർക്കുക. റീഅറേഞ്ച് ചെയ്യുക. മെമ്മറികൾ ഷെയർ ചെയ്യാൻ അവ സെലക്ട് ചെയ്ത് എവിടേക്കാണോ ഷെയർ ചെയ്യേണ്ടത് അത് സെലക്ട് ചെയ്ത് സെന്‍റ് ചെയ്യണം. ഗൂഗിൾ ഫോട്ടോസിൽ നിന്ന് കൊളാബറേറ്റീവ് ആൽബവും ഷെയർ ചെയ്യാനാകും. ഇത് മറ്റുള്ളവർക്കും ഇതിലേക്ക് ഓർമ്മകൾ ചേർക്കാനവസരമുണ്ട്. ആകർഷകമായ ക്യാപ്ഷൻ, വിവരണം എന്നിവയും ഇതിൽ ചേർക്കാം.

Read more: ഗൂഗിള്‍ ഫോട്ടോസ് ആപ്പ് മുഖം മിനുക്കി; വീഡിയോ എഡിറ്റിംഗില്‍ എഐ ഫീച്ചറുകളുടെ നീണ്ടനിര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം