കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുമ്പോള്‍ കയര്‍പൊട്ടി വീണയാളെ പെരിന്തല്‍മണ്ണ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പുലാമന്തോള്‍ ചേലാര്‍കുന്നില്‍ ചൊവ്വാഴ്ച പകല്‍ 11ഓടെയാണ് അപകടം
മലപ്പുറം: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുമ്പോള്‍ കയര്‍പൊട്ടി വീണയാളെ പെരിന്തല്‍മണ്ണ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പുലാമന്തോള്‍ ചേലാര്‍കുന്നില്‍ ചൊവ്വാഴ്ച പകല്‍ 11ഓടെയാണ് അപകടം. സൈനുദ്ദീന്‍ എന്നയാളുടെ കിണര്‍ വൃത്തി യാക്കുന്നതിനായി ഇറങ്ങിയ ചന്ദ്രനാണ് കയര്‍പൊട്ടി ഇരുപതടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്. കിണറ്റിനുള്ളിലെ പാറയിലേക്കാണ് അടിച്ച് വീണത്. നട്ടെല്ലിന് പൊട്ടലുണ്ട്. അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് പെരിന്തല്‍മണ്ണ അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസർമാരായ കെ ടി രാജേഷ്, എം കിഷോര്‍ എന്നിവര്‍ കിണറ്റില്‍ ഇറങ്ങി ചന്ദ്രനെ സ്റ്റൈന്‍ ബോര്‍ഡില്‍ സുരക്ഷിതമായി ബന്ധിച്ച് റോപ്പിന്റെ സഹായത്തോടെ പുറ ത്തെത്തിക്കുകയായിരുന്നു.


