കോട്ടയം: ഉപയോക്താക്കളെ പ്രകോപിപ്പിച്ച് ബിഎസ്എന്‍എല്‍ സേവനങ്ങള്‍. സെക്‌സ് ചാറ്റുമുതല്‍ ജോതിഷം വരെ നല്‍കുന്നത് സ്വകാര്യ കമ്പനിയല്ല, സര്‍ക്കാര്‍ സ്ഥാപനായ ബിഎസ്എന്‍എല്‍ തന്നെയാണ് നല്‍കുന്നത് എന്നതാണ് പ്രസക്തം. എന്നാല്‍ ഇതില്‍ ഭ്രമിച്ച് ചെല്ലുന്നവര്‍ക്ക് കാര്യമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത് എന്ന് പരാതിയുണ്ട്. ഒരു സന്ദേശത്തിന് ഈടാക്കുന്നത് മൂന്ന് മുതല്‍ 150 രൂപവരെയാണ്.
ഇപ്പോള്‍ ഫ്രീയാണ് എന്നെ വിളിക്കുന്നു എന്ന സന്ദേശമാണ് ഇത്തരത്തില്‍ ലഭിക്കുന്നത്. എന്നാല്‍ ഇതില്‍ കാണുന്ന നമ്പറില്‍ വിളിക്കുമ്പോഴാണ് പണം നഷ്ടപ്പെടുന്ന കാര്യം അറിയുന്നത്. ഇത്തരം സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യാമെങ്കിലും വളരെ കുറച്ച് ആളുകള്‍ മാത്രമെ ഇത് വിനയോഗിക്കുന്നുള്ളു.
ഡിഎന്‍ഡി എന്ന സംവിധാനം വഴി ഇത് നിര്‍ത്തുന്നത്. 1909 എന്ന നമ്പരിലേക്ക് സ്റ്റാര്‍ട്ട് 0 എന്ന് സന്ദേശം അയക്കുകയാണ് വേണ്ടത്. ഇതില്‍ കണ്‍ഫര്‍മേഷന്‍ സന്ദേശവും അയക്കേണ്ടതുണ്ട്.
