എങ്ങനെയാണ് ചാറ്റ്‌ജിപിടി വഴി നിങ്ങളുടെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ കളർ ചിത്രങ്ങളായി മാറ്റേണ്ടതെന്ന് വിശദമായി അറിയാം

നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ കളർ ചിത്രങ്ങളായി കാണാൻ ആഗ്രഹിച്ചിട്ടുണ്ടോ? ചാറ്റ് ജിപിടി പോലുള്ള നൂതന എഐ ഉപകരണങ്ങളിലൂടെ ഇനി പഴയ ചിത്രങ്ങൾക്ക് നിറം നൽകാൻ കഴിയും. ചാറ്റ്‌ജിപിടിയിൽ പഴയ ഫോട്ടോകൾ അപ്‌ലോഡ് ചെയ്താൽ, അതിന്‍റെ ഇമേജ് ജനറേഷൻ സവിശേഷതകൾ ഉപയോഗിച്ച് യഥാർഥ ചിത്രത്തിന്‍റെ സത്ത നഷ്ടപ്പെടാതെ അവയെ കളർ ചിത്രമാക്കി മാറ്റാൻ കഴിയും.

ചാറ്റ്‌ജിപിടിയുടെ ഈ സവിശേഷതയിൽ യഥാർഥ ലൈറ്റിങ്, കോൺട്രാസ്റ്റ്, ടെക്സ്ചറുകൾ എന്നിവ നിലനിർത്താൻ കഴിയും. ഉപയോക്താക്കൾ പഴയ ചിത്രങ്ങളെ നിമിഷങ്ങൾക്കുള്ളിൽ സ്വാഭാവികമായി കാണപ്പെടുന്ന നിറമുള്ള ഫോട്ടോകളാക്കി മാറ്റുന്നു. ഈ സവിശേഷതയിലൂടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ റിയലിസ്റ്റിക്കായി പുനഃസ്ഥാപിക്കാൻ കഴിയുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായികൊണ്ടിരിക്കുകയാണ് ഇത്തരം ചിത്രങ്ങൾ. ചിത്രം ഉപയോക്താക്കളുടെ മുൻഗണനകൾക്കനുസരിച്ച് കൂടുതൽ പരിഷ്കരിക്കാൻ കഴിയും.

ഫോട്ടോകൾക്ക് നിറം നൽകാനുള്ള ഘട്ടങ്ങൾ ആദ്യം, ചാറ്റ്‌ജിപിടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഓപ്പൺ ചെയ്യുക. (ഫീച്ചർ പ്രവർത്തനക്ഷമമാക്കുന്നതിന് നിങ്ങൾ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കണം) ശേഷം പ്ലസ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം അപ് ലോഡ് ചെയ്യുക. അതുകഴിഞ്ഞ് പ്രോംപ്റ്റ് നൽകുക. ശേഷം ചിത്രം ഡൗൺലോഡോ സേവോ ചെയ്യുക. ഇത്രയും മാത്രം മതി നിങ്ങളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ഫോട്ടോകളെ കളറിലേക്ക് പരിവര്‍ത്തനം ചെയ്ത് കൂടുതല്‍ മനോഹരമാക്കാന്‍. ചിത്രങ്ങള്‍ക്ക് പുതുമ ലഭിക്കുകയും ചെയ്യും. ഇങ്ങനെ എഐ വഴി തയ്യാറാക്കുന്ന കളര്‍ ചിത്രങ്ങള്‍ പ്രിന്‍റ് എടുക്കുകയോ മറ്റുള്ള സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഷെയര്‍ ചെയ്യുകയോ ആവാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം