ബിഎസ്എന്‍എല്ലിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ഫൈബര്‍ ടു ദി ഹോം പ്ലാനുകളില്‍ ഡിസ്‌നി+ഹോട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ആസ്വദിക്കാം
തിരുവനന്തപുരം: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്‍റി 20 പരമ്പരയ്ക്കിടെ പ്രത്യേക ഓഫര്‍ അറിയിച്ച് രാജ്യത്തെ പൊതുമേഖല ടെലികോം, ഇന്‍റര്‍നെറ്റ് സേവനദാതാക്കളായ ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്‍റെ തെരഞ്ഞെടുക്കപ്പെട്ട എഫ്‌ടിടിഎച്ച് (ഫൈബര്‍ ടു ദി ഹോം) പ്ലാനുകളില്‍ ഡിസ്‌നി+ഹോട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കും എന്നാണ് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളിന്‍റെ അറിയിപ്പ്.
മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ടീം ഇന്ത്യക്കായി കളിക്കുന്നുണ്ട് എന്നതിനാല്‍ കേരളത്തിലെ ബിഎസ്എന്‍എല്‍ എഫ്‌ടിടിഎച്ച് ഉപഭോക്താക്കള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണിത്. bookmyfiber.bsnl.co.in എന്ന വെബ്സൈറ്റ് വഴി എഫ്‌ടിടിഎച്ച് കണക്ഷന്‍ ബുക്ക് ചെയ്യാമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു.
ബിഎസ്എന്‍എല്ലിന്‍റെ ഫൈബര്‍ ടു ദി ഹോം ഇന്‍റര്‍നെറ്റ് സേവനം അറിപ്പെടുന്നത് ഭാരത് ഫൈബര്‍ എന്ന പേരിലാണ്. ഭാരത് ഫൈബര്‍ എന്നത് ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജിയിലുള്ള ഹൈസ്‌പീഡ് ഇന്‍റര്‍നെറ്റ് സേവനമാണ്. 2 എംബിപിഎസ് മുതല്‍ 300 എംബിപിഎസ് വരെ വേഗതയില്‍ ഈ ഇന്‍റര്‍നെറ്റ് സര്‍വീസ് ലഭ്യമാകും. ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് ലഭ്യതയില്‍ സാധാരണക്കാര്‍ക്ക് സാമ്പത്തിക ലാഭമുള്ളതും നവീനമായ സാങ്കേതികവിദ്യയിലുള്ളതുമായ ബ്രോഡ‍്ബാന്‍ഡ് കണക്ഷനാണ് ഭാരത് ഫൈബര്‍.
