ദില്ലി: ഐഡിയ മൊബൈല്‍ ഇന്‍റര്‍നെറ്റ് നിരക്കുകള്‍ വെട്ടിക്കുറിച്ചു. 45 ശതമാനം വരെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍മാര്‍ ഇന്‍റര്‍നെറ്റ് നിരക്കുകള്‍ കുറച്ചത്. റിലയന്‍സ് ജിയോയുടെ കടന്നുവരവിന് മുന്നോടിയായാണ് ഈ കുറവ് വരുത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

175 ദശലക്ഷം ആണ് ഇന്ത്യയിലെ ഐഡിയ ഉപയോക്താക്കളുടെ എണ്ണം. 4ജി, 3ജി, 2ജി നിരക്കുകളില്‍ ഐ‍ഡിയ കുറവ് വരുത്തിയിട്ടുണ്ട്. 1ജിബിക്ക് താഴെയുള്ള ഓഫറുകളിലാണ് ഇപ്പോള്‍ കുറവ് വരുത്തിയിരിക്കുന്നത്. 

19 രൂപയ്ക്ക് മുന്‍പ് മൂന്ന് ദിവസത്തേക്ക് നല്‍കിയിരുന്ന 75എംബി 2ജി ഇപ്പോള്‍, 110 എംബിയാണ് മൂന്ന് ദിവസത്തേക്ക് ലഭിക്കുക. ഇതുപോലെ തന്നെ 4ജിയും 3ജിയും 22 രൂപയ്ക്ക് 66 എംബി മൂന്ന് ദിവസത്തേക്ക് ലഭിച്ചിരുന്ന ഓഫറില്‍ ഇനി മൂന്ന് ദിവസത്തേക്ക് ഈ വിലയ്ക്ക് 90 എംബി ലഭിക്കും. 

ഇതുമൂലം 3ജി 4ജി ഉപയോക്താക്കള്‍ക്ക് 38 ശതമാനം ഡാറ്റ ലാഭം ലഭിക്കും. 8 രൂപ മുതല്‍ 225 രൂപവരെയുള്ള ഓഫറുകള്‍ ഐ‍ഡിയ ലഭ്യമാക്കുന്നുണ്ട്. വെള്ളിയാഴ്ച മുതല്‍ രാജ്യത്തെ എല്ലാ ഐഡിയ സര്‍ക്കിളുകളിലും ഈ ഓഫര്‍ ലഭ്യമാകും.