തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന്മാര്‍ക്ക് ഒരു ജിബി വരെ ഡേറ്റ ആനുകൂല്യം നല്‍കുന്ന മാജിക് ഓഫറുമായി ഐഡിയ. 69 രൂപയുടെ ഡേറ്റ മാജിക് റീചാര്‍ജ് വഴി 280 എംബി ഡേറ്റ ലഭിക്കും. ഇതിനൊപ്പം തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന്മാര്‍ക്ക് അധിക ഡാറ്റ നല്‍കുന്നതാണ് പുതിയ മാജിക് പ്ലാന്‍.

500 എംബി, 750 എംബി, ഒരു ജിബി എന്നിങ്ങനെ അധിക ഡേറ്റയാണ് സൗജന്യമായി ലഭിക്കുന്നത്. ക്രിസ്മസ് പുതുവത്സര സമ്മാനമായാണ് ഡേറ്റ മാജിക് റീച്ചാര്‍ജ് കേരളത്തിലെ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്.